ADVERTISEMENT

ഫെഫ്കയ്ക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് സംവിധായകനും നിർമാതാവുമായ ആഷിഖ് അബു. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന സാഹചര്യത്തിൽ റിപ്പോർട്ടിലെ ചില പരാമർശങ്ങളെ മുൻനിറുത്തിയാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്. "സിനിമയിൽ നടക്കുന്ന അക്രമങ്ങളോട് തൊഴിലാളി സംഘടനയുടെ നിലപാടെന്ത്‌? നടപടിയെന്ത്?"- ആഷിഖ് അബു ചോദിക്കുന്നു. 

'സമത്വം, സംഘബോധം, സമർപ്പണം' എന്ന് എഴുതിയിരിക്കുന്ന ഫെഫ്കയുടെ ലോഗോ പങ്കുവച്ചുകൊണ്ടാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്. ഇതിനു താഴെ ഡബ്ല്യുസിസി അംഗവും നടിയുമായ അർച്ചന പത്മിനി ചെയ്ത കമന്റും ചർച്ചയായി. 'തെറ്റ് ചെയ്തു എന്ന് എന്റെയും ശ്രീ. ബി. ഉണ്ണികൃഷ്ണന്റെയും മുന്നിൽ ഇരുന്നു പറഞ്ഞ ആൾ ഇപ്പഴും ഫെഫ്ക ഒഫിഷ്യൽ ആണ്. അതൊരു നിലപാടല്ലേ?' അർച്ചന പത്മിനി കുറിച്ചു. 

തൊഴിലിടത്തിൽ നേരിടുന്ന പലതരം ചൂഷണങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തലുകൾ വന്നിരുന്നു. വേതന പ്രശ്നങ്ങളും, തൊഴിലിടത്തിലെ വിവേചനവും തുറന്നു കാട്ടുന്ന റിപ്പോർട്ട് ഇത്രയും ചർച്ചയായിട്ടും ഫെഫ്ക ഇതുവരെ ഔദ്യോഗിക പ്രതികരണത്തിന് മുതിർന്നിട്ടില്ല.

English Summary:

Director Ashiq Abu slams FEFKA's silence on workplace harassment in the Malayalam film industry, following the damning Hema Commission report. Actress Archana Padmini joins the debate, exposing hypocrisy within the union.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com