ADVERTISEMENT

സിനിമാ പ്രവർത്തകർത്തകർക്കെതിരെ ഇനിയും ആരോപണങ്ങൾ ഉയരുമെന്ന് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. പണം തട്ടാൻ നോക്കിയവരും അവസരങ്ങൾ ലഭിക്കാത്തവരും ആരോപണങ്ങളുമായി വരും. അന്വേഷണം നടക്കട്ടെ, കുറ്റക്കാർ ശിക്ഷിക്കപ്പെടണം. കള്ളപ്പരാതികളുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണം. തെറ്റുകാരനെങ്കിൽ തനിക്കെതിരെയും അന്വേഷണം നടക്കട്ടെയെന്നും മണിയൻപിളള മാധ്യമങ്ങളോടു പറഞ്ഞു.

‘‘ഞാനിപ്പോൾ മിംസിൽ ചികിത്സയിലാണ്. ഓപ്പറേഷൻ കഴിഞ്ഞ് വരികയാണ്. 15 സ്റ്റിച്ചിട്ടുണ്ട്. ആരോപണങ്ങൾ ഇനി ധാരാളം വരും. പൈസ തട്ടാൻ നോക്കിയവരും, അവസരങ്ങൾ ലഭിക്കാത്തവരും ആരോപണങ്ങളുമായി വരും. പക്ഷേ ഇതിനൊരു അന്വേഷണം ആവശ്യമാണ്. 

ഡബ്ല്യുസിസി പറഞ്ഞത് കൃത്യമായ കാര്യമാണ്. അന്വേഷണം വരട്ടെ. തെറ്റു ചെയ്യാത്തവരെപ്പോലും ഇതിൽപെടുത്തുന്ന സാഹചര്യമുണ്ട്. സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചിട്ടുണ്ട്. കുറ്റക്കാര്‍ ആരാണെന്ന് തെളിയട്ടെ. നമുക്ക് ഇഷ്ടമുള്ള ഒരാളല്ലേ ഉമ്മൻ ചാണ്ടി സര്‍. അദ്ദേഹത്തെക്കുറിച്ച് വരെ എന്തെല്ലാം വന്നു. കളളപ്പരാതിക്കാരെയും നോക്കണം, അല്ലാതെ തെറ്റുകാരയാവരെയും ശിക്ഷിക്കണം. ഞാൻ തെറ്റുകാരനാണെങ്കിൽ എന്നെയും ശിക്ഷിക്കണം.

‘അമ്മ’യുടെ സ്ഥാപക അംഗമാണ് ഞാൻ. കഴിഞ്ഞ കമ്മിറ്റിയില്‍ വരെ ൈവസ് പ്രസിഡന്റ് ആയിരുന്നു. മെംബര്‍ഷിപ്പിനു വേണ്ടി പൈസ മേടിക്കുന്ന അന്യായമൊന്നും നടക്കത്തില്ല. അംഗത്വത്തിനു കുറേ നടപടിക്രമങ്ങളുണ്ട്.

എൽസമ്മ എന്ന ആൺകുട്ടിയിൽ മിനു മുനീറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അതിൽ ഏതോ ചെറിയ വേഷമാണ് ചെയ്തിരിക്കുന്നത്. അല്ലാതെ അവരെ പരിചയം ഇല്ല.’’–മണിയൻപിള്ള രാജുവിന്റെ വാക്കുകൾ.

English Summary:

Maniyanpilla Raju Challenges Accusers, Demands Investigation into False Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com