ADVERTISEMENT

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ നേതൃത്വ സ്ഥാനത്തേക്ക് ജഗദീഷ് എത്തിയേക്കും. നിലവില്‍ മോഹൻലാലും സിദ്ദിഖും കഴിഞ്ഞാൽ ഭരണസമിതിയിലെ സീനിയർ അംഗമായിരുന്നു ജഗദീഷ്. അതുകൊണ്ടു തന്നെ യുവതാരങ്ങളും വനിതകളും ജഗദീഷിനെ പിന്തുണച്ചെന്ന് സൂചന. പ്രതിഛായയുള്ള വ്യക്തിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന വാദം ശക്തമായതിന് പിന്നാലെയാണ് നീക്കം. തുടക്കം മുതൽ തന്നെ സുവ്യക്തമായ നിലപാടു പറഞ്ഞ ജഗദീഷ് ജനറൽ സെക്രട്ടറിയാകണമെന്ന് നേരത്തെ ഒരു വിഭാഗം വാദിച്ചിരുന്നു.

‘അമ്മ’ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണ സമിതിയുടെ രാജിയെന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജി വച്ച മോഹൻ‌ലാലിന്റെ വാർത്തക്കുറിപ്പ്. അടുത്ത ഭരണസമിതി ജനറല്‍ ബോഡി യോഗത്തിന് ശേഷം ചേരും. 

‘അമ്മ’ കൂട്ടരാജിയുടെ തിരക്കഥ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമുള്ള വെളിപ്പെടുത്തലുകളും അതിൽ ‘അമ്മ’യുടെ നിലപാടും സംഘടനയ്ക്കുള്ളിൽ തന്നെ എതിർപ്പുണ്ടാക്കിയിരുന്നു. താരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ചേരിയിലായി തർക്കിച്ചതോടെയാണ് സ്ഥിതി രൂക്ഷമായത്. അംഗങ്ങൾ മമ്മൂട്ടിക്കും മോഹൻലാലിനും കൂട്ടത്തോടെ മെസേജുകൾ അയച്ചു.  

ഇതിനു പിന്നാലെയാണ് ഭരണസമിതി പിരിച്ചുവിടാനുള്ള തീരുമാനം ഉണ്ടായത്. മാത്രമല്ല ഭരണസമിതി പിരിച്ചുവിട്ടത് സമിതിയെ എല്ലാ അംഗങ്ങളും അറിയുന്നത് പിന്നീടാണ്. നേതൃത്വം ഫോണിൽ സംസാരിച്ചാണ് തീരുമാനത്തിലെത്തുന്നത്. മമ്മൂട്ടിയടക്കമുള്ള മുതിർന്ന അംഗങ്ങളുമായി സംസാരിച്ച ശേഷമാണ് രാജിയിലേക്കു കടന്നത്.

English Summary:

AMMA Shakeup: Will Jagadish Be the New Face of Malayalam Movie Artists?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com