ADVERTISEMENT

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജിവച്ചതിന് പ്രതികരിച്ച് നടൻ ബൈജു സന്തോഷ്. ഇതൊക്കെ ഒരു ശുദ്ധികലശമായി മാത്രം കണ്ടാൽ മതിയെന്നും ഇത് കൊണ്ടൊന്നും മലയാള സിനിമ തകരില്ലെന്നും ബൈജു സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. 

‘‘കുറേ കാലം കഴിയുമ്പോൾ എല്ലാ മേഖലയിലും ഒരു ശുദ്ധികലശം വരും അതുപോലെ കണ്ടാൽ മതി ഇതിനെയും. സിനിമ മേഖലയ്ക്ക് ഒരു പ്രതിസന്ധിയുമുണ്ടാകില്ല, ആരെങ്കിലുമൊക്കെ മുന്നോട്ടുവരും. 

ആര് വന്നാലും പ്രശ്‌നമില്ല, പ്രാപ്‌തിയുള്ള ആരെങ്കിലും വന്നാൽ മതി. എല്ലാ കാലവും ഒരാൾ തന്നെ ഒരേ സ്ഥാനത്ത് ഇരിക്കില്ല, അത് മാറിക്കൊണ്ടിരിക്കും. അതിന് യുവതലമുറ തന്നെ വേണമെന്നില്ല. പൃഥ്വിരാജ് നേതൃസ്ഥാനത്തേക്ക് വരുമോ എന്നുള്ളത് അയാളുടെ തീരുമാനമാണ്, അത് പൃഥ്വിരാജിന് കൂടി തോന്നണ്ടേ.’’–ബൈജുവിന്റെ വാക്കുകൾ.

താനാണെങ്കിൽ അവരുടെ സ്ഥാനത്ത് ഒരിക്കലും രാജിവയ്ക്കില്ലായിരുന്നു എന്നും താരം പറഞ്ഞു. 'അവർ രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു, അതൊരു ഒളിച്ചോട്ടമായി പോയി. ജനാധിപത്യപരമായി തിരഞ്ഞെടുത്തതല്ലേ അവരെ. ഞാൻ ആയിരുന്നു അവരുടെ സ്ഥാനത്തെങ്കിൽ ഒരിക്കലും രാജിവയ്ക്കില്ല. ‘അമ്മ’യ്ക്ക് നാഥൻ ഒക്കെ ഉടൻ വരും.ബൈജു അഭിപ്രായപ്പെട്ടു.

English Summary:

Baiju Santhosh about AMMA Executive Committee Resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com