ADVERTISEMENT

സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി  സംവിധാനം ചെയ്യുന്ന 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ഓഗസ്റ്റ് 30ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ,സോഹൻ സീനുലാൽ, ദിവ്യ എം നായർ, ശ്രീജ രവി, പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എൻ്റർടെയ്ന്‍മെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്ന് ഒരുക്കുന്ന 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവഹിക്കുന്നു.

മനു മഞ്ജിത് എഴുതിയ വരികൾക്ക് സംഗീതം നല്‍കുന്നത് സാമുവൽ എബിയാണ്. എഡിറ്റിങ്-ഷഫീഖ് വി ബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മയൂഖ കുറുപ്പ്, ശ്രീജിത്ത്‌ മേനോൻ പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, കലാസംവിധാനം - ബാബു പിള്ള, മേക്കപ്പ്-മനോജ് കിരൺ രാജ്, കോസ്റ്റ്യൂംസ് ഡിസൈൻ -സുജിത് മട്ടന്നൂർ, സ്റ്റിൽസ്- ജസ്റ്റിൻ ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ,അസോസിയേറ്റ് ഡയറക്ടർ- അരുൺ ലാൽ, അസിസ്റ്റന്റ് ഡയറക്ടർ- ആൽസിൻ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആർ പ്രദീപ്,സൗണ്ട് ഡിസൈനർ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, വിഎഫ്എക്സ്-ജോബിൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്.- കല്ലാർ അനിൽ,ജോബി ജോൺ,പരസ്യക്കല-യെല്ലോ ടൂത്ത്സ്, പി ആർ ഒ- എ എസ് ദിനേശ്.

English Summary:

Saiju Kurup's new movie Bharathanatyam teaser released.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com