30 കോടി ബജറ്റിൽ ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’; മലയാളത്തിലെ ‘വയലന്റ്’ സിനിമ
Mail This Article
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കുന്ന മാർക്കോയുടെ ചിത്രീകരണം പൂർത്തിയായി, മലയാളത്തിലെ ഏറ്റവും വലിയ ആക്‌ഷൻ സിനിമ എന്ന പ്രത്യേകതയോട് കൂടിയാണ് ചിത്രം എത്തുന്നത്, 100 ദിവസം നീണ്ടുനിന്ന ഷെഡ്യൂളിൽ 60 ദിവസത്തോളം മാത്രം ആക്‌ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ വേണ്ടി വന്നു. കലയ്കിങ്സണ്‍ ആണ് ചിത്രത്തിന്‍റെ ആക്‌ഷന്‍ ഡയറക്ടര്‍. വിവിധതരം വ്യവസായ മേഖലകളിൽ മുഖമുദ്ര പതിപ്പിച്ച ക്യൂബ്സ് ഇന്റർനാഷ്നൽ കമ്പനിയുടെ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.
വ്യവസായ മേഖലയിൽ അതികായന്മാരായ ക്യൂബ്സ് ഇന്റർനാഷ്നൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മാർക്കോ. മാർക്കോയ്ക്ക് പുറമെ മറ്റ് വമ്പൻ പ്രോജക്ടുകളും ക്യൂബ്സിന്റെ ലിസ്റ്റിൽ ഉണ്ട്. മലയാളത്തിലെഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസറും കൂടെ ആയി മാറിയിരിക്കുന്നു മാർക്കോയിലൂടെ ഷെരീഫ്, ഇനിയും ധാരാളം വലിയ ചിത്രങ്ങളാണ് ഇദ്ദേഹത്തിന്റെ ബാനറിൽ മലയാളത്തിൽ വരാനിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചിരുന്നു.
‘‘മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ട് ആയിരിക്കും. നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്‍റും ബ്രൂട്ടലുമായിരിക്കും അത്. റിലീസിന് മുന്‍പ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകള്‍ ഗൗരവത്തില്‍ എടുക്കാം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്ക്രീനില്‍ കാണാന്‍ പോവുന്നത്.’’
കെജിഎഫ് ചിത്രത്തിന്റെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോയിൽ സംഗീതം ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും,ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്. എഡിറ്റിങ് ഷമീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്. മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റ്യും ഡിസൈൻ ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്‌ഷൻ ചീഫ് അസ്സോ. ഡയറക്ടർ. സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂർ. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.