‘ഗോട്ട്’ സിനിമ മോശമെന്ന് റിവ്യു: നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ്
Mail This Article
വിജയ്‍യുടെ ‘ഗോട്ട്’ സിനിമ മോശമാണെന്നു പറഞ്ഞെത്തിയ സത്യൻ രാമസ്വാമി എന്ന ആൾക്ക് മറുപടിയുമായി നിർമാതാവ് ജി. ധനഞ്ജയൻ. ഈ പ്രവണത തെറ്റാണെന്നും പ്രേക്ഷകർക്ക് തെറ്റായ മുൻവിധി നൽകുകയുമാണെന്ന് ധനഞ്ജയൻ പറഞ്ഞു.
‘‘ഹായ് സത്യൻ ഇത് തീർത്തും തെറ്റാണ്. ദയവായി സിനിമ കാണുകയും നിങ്ങളുടെ അഭിപ്രായം 5ന് രേഖപ്പെടുത്തുകയും ചെയ്യുക. എന്നാൽ ഒരാളുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ അത്തരം അവലോകനങ്ങൾ പോസ്റ്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങൾ പ്രേക്ഷകർക്കൊരു മുൻവിധി നൽകുകയാണ്. ദയവായി അത് നീക്കം ചെയ്യൂ, എന്റെ എളിയ അപേക്ഷ.’’–സത്യൻ രാമസ്വാമിയുടെ ട്വീറ്റ്, റിട്വീറ്റ് ചെയ്ത് ധനഞ്ജയൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
‘ഗോട്ട്’ ഒരു മോശം സിനിമയാണെന്നാണ് സത്യൻ രാമസ്വാമി പങ്കുവച്ച വിഡിയോ റിവ്യുവിൽ പറയുന്നത്. ഹെപ്പിൽ പറയുന്നത്ര ഇല്ലെന്നും സിനിമ ആരംഭിച്ച് ഇൻട്രൊ വരെ നല്ലതാണെന്നും പറയുന്നു. ഇൻട്രൊ സോങിനു ശേഷം സിനിമ പൂർണമായും വഴുതിപ്പോയെന്നും ആദ്യ നാല്‍പ്പത് മിനിറ്റിനുശേഷം ചിത്രത്തിലൊന്നുമില്ലെന്നും റിവ്യുവിൽ ആരോപിക്കുന്നു.
ലിയോ സിനിമയുടെ റിവ്യുവും ഇതിനു മുമ്പേ ഇതേ ചാനൽ പുറത്തുവിട്ടിരുന്നു. അത് 99 ശതമാനവും കൃത്യമായിരുന്നുവെന്നു ഇവർ പറയുന്നു. എക്സിബിറ്റേഴ്സ് പ്രിവ്യു, സെൻസർ പ്രിവ്യു എന്നിവിടങ്ങളില്‍ നിന്നുള്ള റിപ്പോർട്ടുകൾ ചോർത്തിയാണ് റിവ്യു വിഡിയോ ചെയ്യുന്നതെന്നാണ് ഇവർ പറയുന്നത്.
വിജയ് സിനിമകള്‍ക്കെതിരെ സ്ഥിരമായി നെഗറ്റിവ് ആരോപണങ്ങള്‍ നൽകി വിവാദം സൃഷ്ടിക്കുന്ന ആളാണ് സത്യൻ രാമസ്വാമി.