ADVERTISEMENT

ദിലീഷ്‌ പോത്തൻ, ശ്യാം പുഷ്ക്കരൻ തുടങ്ങി നിരവധി പുതിയ എഴുത്തുകാരും സംവിധായകരും മലയാള സിനിമയിൽ വന്നിട്ടും എന്തുകൊണ്ട് മോഹൻലാൽ അവരുമായി സിനിമ ചെയ്യുന്നില്ല, മോഹൻലാൽ അവർക്ക് അപ്രാപ്യമാണോ? എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ. താൻ ആർക്കും അപ്രാപ്യനല്ലെന്നും തന്നെ ആവേശം കൊള്ളിക്കുന്ന കഥകൾ വന്നാൽ ആരുമായും സിനിമ ചെയ്യുന്നതിൽ സന്തോഷമേയുള്ളൂവെന്നും മോഹൻലാൽ പറയുന്നു. 

കഴിവുള്ള പുതിയ ആളുകളുമായി സിനിമ ചെയ്യാൻ സന്തോഷമേയുള്ളൂ പക്ഷെ അവരൊക്കെ കൊണ്ടുവന്ന കഥകൾ മറ്റു ചില സിനിമകളുടെ സ്വാധീനമുള്ളതായിരുന്നു എന്ന് മോഹൻലാൽ പറയുന്നു. ഇപ്പോൾ ചിത്രീകരണം നടക്കുന്ന തരുൺമൂർത്തിയുടെ സിനിമ ചെയ്യാൻ എട്ടു വർഷമെടുത്തെന്നും ഇപ്പോൾ അതൊരു വ്യത്യസ്തതയുള്ള സിനിമയായി മാറിയെന്നും മോഹൻലാൽ പറഞ്ഞു.  

മോഹൻലാലിന്റെ വാക്കുകൾ: 

‘‘പുതിയ ആളുകളുമായി സിനിമ ചെയ്യാൻ സന്തോഷമേയുള്ളൂ.  അവരൊക്കെ മുൻപ് ചില കഥകളുമായി വന്നിരുന്നു അതൊക്കെ മറ്റു ചില സിനിമകളുടെ സ്വാധീനമുള്ളവയായിരുന്നു അത് ബ്രേക്ക് ചെയ്യുന്ന കഥയുമായി ആരും വന്നിട്ടില്ല. അത്തരത്തിൽ വന്നതാണ് ഇപ്പോൾ ഞാൻ ചെയ്യുന്ന തരുൺ മൂർത്തി സിനിമ.  ആ സിനിമ ചെയ്യാൻ ഞങ്ങൾ എട്ടു വർഷം എടുത്തു.  ഇത്രയും കാലം കൊണ്ട് അതിന്റെ കഥ മാറി മാറി വന്നു. ഇപ്പൊ അത് വളരെ വ്യത്യസ്തമായ ഒരു സിനിമയാണ്.  

നേര് എന്ന സിനിമയൊക്കെ വളരെ ചെറിയ സിനിമയാണ്.  ചിലർ എന്നോട് പറഞ്ഞ കഥയൊക്കെ മോഹൻലാൽ എന്ന താരത്തിന് വേണ്ടിയുള്ള കഥകളാണ്.  അങ്ങനെ ചെയ്യുമ്പോഴാണ് കുഴപ്പം. അപ്പൊ ആ കഥയിൽ പല സിനിമകളുടെയും സ്വാധീനം വരും.  ഞാൻ എത്രയോ കഥകൾ കേൾക്കുന്നുണ്ട്.  എന്റെ അടുത്ത് വരാൻ അപ്രാപ്യമാണ് എന്നൊക്കെ ആൾക്കാർ പറയുന്നുണ്ടാകും പക്ഷെ അങ്ങനെയൊന്നും ഇല്ല.  നമ്മെ ആവേശം കൊള്ളിക്കുന്ന ഒരു കഥ വരണ്ടേ.’’

English Summary:

Mohanlal Breaks Silence on Working with New Malayalam Directors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com