ADVERTISEMENT

‘ജയിലർ’ സിനിമയിലെ വർമന്റെ ഡയലോഗ് പോലെ നൂറ് ശതമാനം പ്രഫഷനലായ നടനാണ് വിനായകനെന്ന് സംവിധായകൻ നെൽസൺ. സൺ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് വിനായകനെ പ്രശംസിച്ച് അദ്ദേഹം എത്തിയത്.

‘‘ജീവിതത്തിലും ഏകദേശം വർമന്റെ പ്രാകൃതമാണ് വിനായകനുള്ളത്. അങ്ങനെയാണ് അദ്ദേഹത്തിലേക്കെത്തുന്നത്. ഈ സിനിമയിൽ ഏറ്റവും കഷ്ടപ്പെട്ട് കാസ്റ്റ് ചെയ്ത കഥാപാത്രവും വർമൻ ആണ്. കുറേ സിനിമകൾ വാരിവലിച്ചു ചെയ്യുന്ന അഭിനേതാവല്ല വിനായകൻ. സിനിമ ഒരു പാഷനായി കൊണ്ടുനടക്കുന്ന നടനാണ്.

ജയിലർ ഷൂട്ടിങിനിടെ കാരവനിൽ നിന്നും ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കാൽ വഴുതി പരുക്ക് പറ്റിയിരുന്നു. അതിനുശേഷം കാല് നീരുവച്ച അവസ്ഥയായിരുന്നു. ഏറെ വേദന സഹിച്ചും കസേരയിൽ ഒക്കെ ഇരുന്നാണ് അദ്ദേഹം പിന്നീട് അഭിനയിച്ചത്. രജനി സര്‍ കാറിൽ നിന്നും ഇറങ്ങി വന്ന് വിനായകനുമായി കസേരയിൽ ഇരുന്ന് സംസാരിക്കുന്ന രംഗമുണ്ട്. ആ സമയത്തൊക്കെ അദ്ദേഹത്തിന്റെ കാലിൽ നീരുവച്ച അവസ്ഥയായിരുന്നു.

എന്നാൽ അതൊന്നും അദ്ദേഹത്തിനൊരു വിഷയമേ അല്ലായിരുന്നു. ഒരു തവണ പോലും ഷൂട്ടിങ് മുടക്കിയില്ല. എന്നോടും അതിന്റെ ബുദ്ധിമുട്ട് കാണിച്ചിട്ടില്ല. വിനായകനെ സിനിമയിലേക്ക് കൊണ്ടുവരാനായിരുന്നു പ്രയാസം. വന്നതിനുശേഷം സിനിമയോടുള്ള അദ്ദേഹത്തിന്റെ കമ്മിറ്റ്മെന്റ് 200 ശതമാനമായിരുന്നു.’’–നെൽസന്റെ വാക്കുകൾ.

English Summary:

100% Professional": Director Nelson Heaps Praise on Jailer Star Vinayakan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com