ADVERTISEMENT

“സഖാവ് മാധവനും സഖാവ് ശങ്കുണ്ണിയും കടുപ്പമായിരുന്നേ”- വിനായകന്റേയും ശങ്കുണ്ണിയുടേയും കഥാപാത്രങ്ങൾക്കു നൽകുന്ന ആമുഖമാണിത്. ആകാംക്ഷ അവസാനിപ്പിച്ച് തെക്ക് വടക്ക് സിനിമ പുറത്തുവിട്ട ട്രെയിലറിലാണ് ഇരുവരേയും സഖാക്കൾ എന്നു സംബോധന ചെയ്യുന്നത്.  ചിരിയും തമാശയും തന്നെയാണ് സിനിമയിൽ എന്നുറപ്പാക്കുന്ന ട്രെയിലറിൽ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറൽ താരനിരയുമുണ്ട്. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാര നിരയാണ് ഒന്നിക്കുന്നത്. വാഴയ്ക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

സിനിമയിൽ വിനായകന്റെ ഭാര്യ വേഷത്തിൽ നന്ദിനി ഗോപാലകൃഷ്ണൻ സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ തിയറ്ററിൽ ചിരി ഉറപ്പാക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നു. വിനായകനും സുരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ പോരാണ് മുഖ്യവിഷയം.

അൻജന- വാർസ് ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്ന സിനിമ പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം. സി.എസാണ് നിർവഹിക്കുന്നത്. 

റിട്ടയേർഡ് കെഎസ്ഇബി എൻജിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമിൽ ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ്  തുടങ്ങിയവരാണ് അഭിനേതാക്കൾ. ഓണത്തിനു ശേഷം സിനിമ തിയറ്ററുകളിലെത്തും. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.

സുരേഷ് രാജനാണ് ഡിഒപി.  എഡിറ്റർ കിരൺ ദാസ്. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ,  ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യും: അയിഷ സഫീർ സേഠ്, മേക്കപ്പ്: അമൽ ചന്ദ്ര, പ്രോഡക്ഷൻ കൺട്രോൾ, സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, സ്റ്റിൽസ്: അനീഷ് അലോഷ്യസ്, ഡിസൈൻ, പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്.

English Summary:

Watch Thekku Vadakku Official Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com