‘ആ വേദന ചിന്തിക്കാവുന്നതിലും അപ്പുറത്താണ്’: ശ്രുതിയുടെ ദുഃഖത്തിൽ പങ്കുചേർന്ന് മമ്മൂട്ടി
Mail This Article
×
വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്‌ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെൻസന്റെ വിയോഗ വാർത്തയുടെ വേദന പങ്കു വച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ചിന്തിക്കാവുന്നതിലും അപ്പുറത്താണ് ഇൗ വേദനയെന്നും ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും സഹനത്തിനു ശക്തി ലഭിക്കട്ടെ എന്നും മമ്മൂട്ടി സോഷ്യൽമീഡിയ കുറിപ്പിൽ പറഞ്ഞു.
‘ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു. ശ്രുതിയുടെ വേദന. ചിന്തിക്കാവുന്നതിനും അപ്പുറമാണ്. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും.’മമ്മൂട്ടി കുറിച്ചു.
ഇന്നലെയാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായത്. ഇരുവരും കുടുംബാംഗങ്ങൾക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ ജെൻസണ് ഗുരുതരമായ പരുക്കേറ്റിരുന്നു.
English Summary:
Mammootty prayed for strength and resilience for Shruthi and Jenson's loved ones in this time of sorrow.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.