ADVERTISEMENT

ടോം ഹാർഡി നായകനായി എത്തുന്ന വെനം സീരിസിലെ അവസാന ചിത്രം പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു. 'വെനം: ദ് ലാസ്റ്റ് ഡാൻസ്' എന്നു പേരിട്ടിരിക്കുന്ന ചിത്രം കെല്ലി മാർസൽ സംവിധാനം ചെയ്യുന്നു.

പുതിയ ബഹിരാകാശ ശത്രുക്കളെയും, നാട്ടിലെ നിയമ വ്യവസ്ഥയെയും ഒരുപോലെ നേരിടേണ്ട അവസ്ഥയാണ് വെനത്തിനും എഡ്ഡിക്കും വരുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വെനവും എഡ്ഡിയും വേർ പിരിയും എന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. 

മുൻ ചിത്രങ്ങളേക്കാൾ ഇരുണ്ടതും തീവ്ര സംഘടന രംഗങ്ങള്‍ അടങ്ങുന്നതാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആക്ഷന്‍ സീനുകളില്‍ വെനത്തിന്‍റെ ഭീകരമായ ശക്തി പുതിയ രീതിയില്‍ തന്നെ ചിത്രത്തില്‍ ആവിഷ്കരിക്കുന്നുണ്ട്.  ചിവെറ്റെൽ എജിയോഫോറും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. 

ജുനോ ടെമ്പിൾ, റൈസ് ഇഫാൻസ്, സ്റ്റീഫൻ ഗ്രഹാം എന്നിവരുൾപ്പെടെ ഹാർഡിയ്‌ക്കൊപ്പം ഒരു മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്.  ഈ വര്‍ഷം ഒക്ടോബർ 25-നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 

2018 ലാണ് വെനം സീരിസിലെ ആദ്യത്തെ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇതിന്‍റെ വന്‍ വിജയത്തിന് ശേഷം 2021ലാണ് വെനം ലെറ്റ് ദേര്‍ വില്‍ബി എ കാര്‍നേജ് എത്തിയത്. 

English Summary:

Watch Venom The Last Dance Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com