ADVERTISEMENT

ടൊവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’യിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ‘മിന്നല്‍ മുരളി യൂണിവേഴ്‌സില്‍’ സിനിമ ചെയ്യുന്നതിന് കോടതി വിലക്ക്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘ഡിറ്റക്ടീവ് ഉജ്വലന്‍’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.‘മിന്നല്‍ മുരളി’യുടെ തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ‘ഡിറ്റക്ടീവ് ഉജ്വലന്‍’ എന്ന സിനിമയുടെ നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിനാണ് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മിന്നല്‍ മുരളി സിനിമയെ സംബന്ധിച്ച കോപ്പിറൈറ്റ് പോളിസികള്‍ ലംഘിക്കപ്പെടാന്‍ പാടില്ല എന്നാണ് അറിയിപ്പില്‍ പറയുന്നത്. ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ‘മിന്നല്‍ മുരളി യൂണിവേഴ്‌സിന്’ രൂപം നല്‍കുമെന്ന് സോഫിയ പോള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സീരിസിലെ ആദ്യ ചിത്രമായ ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിന് പിന്നാലെയാണ് മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുകള്‍ കോടതിയെ സമീപിച്ചത്. ‘മിന്നല്‍ മുരളി’ യൂണിവേഴ്‌സ് കോടതി വിലക്കിയതോടെ ധ്യാന്‍ ചിത്രം പ്രതിസന്ധിയിലായി. 

നിർമാതാവായ സോഫിയ പോൾ, മിന്നൽ മുരളി സട്രീം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. മിന്നൽ മുരളി സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ബ്രൂസ് ലീ ബിജി, ജോസ്‌മോൻ, പിസി സിബി പോത്തൻ, എസ് ഐ സാജൻ, ഷിബു തുടങ്ങിയവയെ വാണിജ്യപരമായോ അല്ലാതെയോ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശത്തിലുള്ളത്.

മിന്നല്‍ മുരളിയുടെ കഥ നടക്കുന്ന ‘കുറുക്കന്‍ മൂല’ എന്ന സ്ഥലത്തിന്റെ റെഫറന്‍സ് ഡിറ്റക്ടീവ് ഉജ്വലന്റെ ടൈറ്റില്‍ ടീസറിലും ഉണ്ടായിരുന്നു. സിനിമയിലെ വില്ലൻ കഥാപാത്രമായ ഷിബുവിന്റെ ക്യാരട്കറും ടീസറിൽ കാണാം. ഇന്ദ്രനീല്‍ ഗോപികൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് ഡിറ്റക്ടറ്റീവ് ഉജ്വലന്‍ സംവിധാനം ചെയ്യുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് 2021ല്‍ പുറത്തുവന്ന ചിത്രമാണ് മിന്നല്‍ മുരളി. നെറ്റ്ഫ്‌ലിക്‌സ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സെപ്റ്റംബര്‍ 3ാം തിയതിയാണ് ‘ഡിക്ടറ്റീവ് ഉജ്വലന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

പ്രതികൾ, അവരുടെ ഏജൻ്റുമാർ, അവരുടെ പ്രതിനിധികൾ, അല്ലെങ്കിൽ അവർക്കുവേണ്ടി പ്രവർത്തിക്കുന്ന ആരെയും 'മിന്നൽ മുരളി'യിലെ വാദിയുടെ പകർപ്പവകാശം ലംഘിക്കുന്നതിൽ നിന്ന് തടയുന്നതിന് ഇടക്കാല വിലക്ക് നൽകണമെന്ന് ഈ കോടതി ഉത്തരവിടുന്നു. പി സി സിബി പോത്തൻ, എസ്ഐ സാജൻ, പി സി ഷിനോജ്, ഷിബു എന്നിവർ കഥാപാത്രങ്ങളുടെ നിർമ്മാണം, വിതരണം, വാണിജ്യവൽക്കരണം, ഗ്രാഫിക് നോവലുകൾ, ചരക്കുകൾ, അല്ലെങ്കിൽ സ്പിൻ-ഓഫ് സിനിമകൾ അല്ലെങ്കിൽ ചൂഷണം എന്നിവ ഉൾപ്പെടെ ഏതെങ്കിലും വിധത്തിൽ. കൂടുതൽ ഉത്തരവുകൾ

English Summary:

Kerala court restrains creation of Minnal Murali spin-off movies, graphic novels, merchandise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com