ADVERTISEMENT

തെന്നിന്ത്യൻ താരം നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി മാണി കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദുബായിൽ നടന്ന സൈമ അവാർഡ് വേദിയിൽ വച്ചാണ് പേളി മാണി തന്റെ ഇഷ്ട നായികയെ കണ്ടത്. സൈമ അവാർഡ്സിന്റെ അവതാരകയായിരുന്നു പേളി.

‘‘ഇത് സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം, ഒരേയൊരു നയൻതാരയ്ക്കൊപ്പം. ആദ്യമായാണ് അവരെ നേരിൽ കാണുന്നത്. ഞാൻ സ്വർഗത്തിലെത്തിയ പ്രതീതിയായിരുന്നു, സന്തോഷ കണ്ണീർ.’’ എന്നാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി കുറിച്ചത്.

സെപ്റ്റംബർ 15ന് ദുബായിൽ നടന്ന സൈമ അവാർഡ്സിൽ പങ്കെടുക്കാൻ വിഘ്നേഷിനൊപ്പമാണ് നയൻതാര എത്തിയത്. അവാർഡ് ദാന ചടങ്ങിൽ അന്നപൂരണിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും നയൻതാര സ്വീകരിച്ചു 

ടെസ്റ്റ്, 1960 മുതൽ മണ്ണങ്ങാട്ടി, തനി ഒരുവൻ 2  എന്നിവയാണ് നയൻതാരയുടെ അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾ. നിവിൻ പോളിക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡൻസും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

English Summary:

Fan Girl Moment! Pearle Maaney's Heartfelt Words After Meeting Nayanthara at SIIMA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com