ADVERTISEMENT

‘ബാഡ് ബോയ്സ്’ സിനിമയ്ക്കെതിരെ നെഗറ്റിവ് റിവ്യു പറഞ്ഞെത്തിയ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്കു മറുപടിയുമായി നടി ശീലു ഏബ്രഹാം. അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാകും അങ്ങനെ പറഞ്ഞതെന്നും കഥയില്ലാത്തൊരു മനുഷ്യനാണ് അയാളെന്നും ശീലു ഏബ്രഹാം പറഞ്ഞു.

‘‘അതൊരു പാവം മനുഷ്യനാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ്. കഥയില്ലാത്ത ഒരാളാണ്. എനിക്കതിനെ ഇഷ്ടമാണ്. അതിനെയൊക്കെ നമ്മൾ വിട്ടു കളയുക. ഇന്ന് അദ്ദേഹം തിരിച്ചു പറഞ്ഞിട്ടുമുണ്ട്. പാവമല്ലേ, പോട്ടെ എന്നു വിചാരിച്ചു വിട്ടു കളയുക എന്നതേ ഒളളൂ.’’–ശീലു ഏബ്രഹാമിന്റെ വാക്കുകൾ.

ബാഡ് ബോയ്സ് സിനിമ റിലീസ് ചെയ്ത ദിവസം തന്നെ നെഗറ്റിവ് റിവ്യുവുമായി സന്തോഷ് വർക്കി എത്തിയിരുന്നു. എന്നാൽ ഇത് ഒമർ ലുലുവിന്റെ മാർക്കറ്റിങ് തന്ത്രമാണെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. റിവ്യു വൈറലായതോടെ തന്റെ യൂട്യൂബ് ചാനലിൽ നിന്നും സന്തോഷ് വർക്കി ഈ റിവ്യു നീക്കം ചെയ്യുകയും ചെയ്തു.

English Summary:

Sheelu Abraham about Youtube Vlogger Aarattannan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com