ADVERTISEMENT

ടൊവിനോ തോമസ് നായകനായെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ 50 കോടി ക്ലബ്ബിൽ. സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ടാണ് ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയത്. ചിത്രത്തിന്റെ ആഗോള കലക്‌ഷനാണിത്.

‘‘എന്റെ ആദ്യ സിനിമ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ പ്രായഭേദമന്യേ എല്ലാ വർക്കും കാണാവുന്ന ഒരു ഉത്സവ സിനിമയായിരിക്കും എന്നൊരു ഉറപ്പ് ഞാൻ നൽകിയിരുന്നു. സിനിമ ബോക്സോഫിസിൽ ചരിത്ര നേട്ടം കൈവരിക്കുന്ന ഈ വേളയിൽ എന്നെയും എന്റെ ടീമിനേയും സിനിമ കണ്ട് ഹൃദയം നൽകി  പ്രോത്സാഹിപ്പിച്ച എല്ലാ അച്ചൻമാർക്കും, അമ്മമാർക്കും, കുട്ടികൾക്കും, അപ്പൂപ്പൻമാർക്കും അമ്മൂമ്മമാർക്കും, സഹോദരി സഹോദരങ്ങൾക്കും ഹൃദയം തൊട്ട എന്റെ നന്ദി അറിയിക്കുന്നു.’’–സംവിധായകൻ ജിതിൻ ലാൽ പറയുന്നു.

ഇന്ത്യയിൽ റിലീസായ സ്ഥലങ്ങൾക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്നും ഗംഭീര കലക്‌ഷനാണ്  ലഭിക്കുന്നത്. ഏറെ നാളുകൾക്കു ശേഷം മലയാളി പ്രേക്ഷകർക്ക്  ലഭിച്ച 3ഡി ചിത്രമെന്ന നിലയിൽ  ഇരുകയ്യും നീട്ടിയാണ് ഈ ഓണകാലത്ത് സിനിമയെ പ്രേക്ഷകർ വരവേറ്റത് .പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയാണ് എആർഎം ബോക്സ് ഓഫിസിൽ വേട്ട തുടരുന്നത്. ഇത് ലോകോത്തര നിലവാരമുള്ള 3ഡി അനുഭവമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം  പറയുന്നത്. 

തമിഴ് തെലുഗ് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.മലയാള സിനിമകളിൽ തുടങ്ങി  ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.<

കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്,ഡോ. വിനീത് എം.ബി, പ്രിൻസ് പോൾ, അഡീഷനൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്‌ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു.അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി.സി., കൊറിയോഗ്രാഫി ലളിത ഷോബി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, അസോ. സിനിമട്ടോഗ്രാഫർ സുദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ പി വി ശിവകുമാർ ഗുരുക്കൾ, സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ - ഷനീം സയിദ്, പോസ്റ്റ്‌ പ്രൊഡക്‌ഷൻ സൂപ്പർവൈസർ അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ - രാജ് എം സയിദ്( റെയ്സ് 3ഡി ) കോൺസപ്റ്റ് ആർട്ട് –സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി.

കോൺസെപ്റ്റ് ആർട്ടിസ്റ്റ് കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ സലിം ലാഹിർ, വിഎഫ്എക്സ് -എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്,  ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോദരൻ,സ്റ്റിൽസ് ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പിആർഒ ആൻഡ് മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

English Summary:

Tovino starrer 'Ajayante Randam Moshanam' enters 50 crore club in just 5 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com