ADVERTISEMENT

ജന്മദിനത്തിൽ ചിത്രങ്ങളും കുറിപ്പുമായി കാവ്യ മാധവൻ. ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ച് കയ്യിലൊരു താമരയും പിടിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ജന്മദിനാശംസകൾ നേർന്നവരോടുള്ള സ്നേഹവും നന്ദിയും പ്രത്യേകം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. 

കാവ്യ മാധവന്റെ വാക്കുകൾ: ''വെളുപ്പിന്റെ ശാന്തതയിൽ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു! എല്ലാവരും എനിക്ക് അയച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി.''

കാവ്യയുടെ സ്വന്തം ക്ലോത്തിങ് ബ്രാൻഡായ 'ലക്ഷ്യ'യുടെ കോസ്റ്റ്യൂം ധരിച്ചുള്ള ചിത്രങ്ങളാണ് പിറന്നാൾ ദിനത്തിൽ താരം പങ്കുവച്ചത്. 

മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. 

2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

English Summary:

Kavya Madhavan shares a special note and pictures thanking fans and wellwishers on her birthday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com