ADVERTISEMENT

രജനികാന്ത് ചിത്രം ‘കൂലി’യുടെ ഷൂട്ടിങ് ലൊക്കേഷൻ വിഡിയോ ലീക്കായതിൽ നിരാശ പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്. ഒരു ലീക്ക്ഡ് വിഡിയോ കാരണം പലരുടെയും രണ്ട് മാസത്തെ അധ്വാനം പാഴായി എന്നും സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെ നശിപ്പിക്കുന്നതിനാൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് താൻ എല്ലാവരോടും അഭ്യർഥിക്കുന്നെന്നും ലോകേഷ് കനകരാജ് എക്സിൽ കുറിച്ചു.

‘‘നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒരു വിഡിയോ കൊണ്ട് ഒന്നുമല്ലാതായി തീര്‍ന്നത്. സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്ന് എല്ലാവരോടും ഞാന്‍ താഴ്മയായി അഭ്യര്‍ഥിക്കുന്നു.’’–ലോകേഷിന്റെ വാക്കുകൾ.

നാഗാർജുനയുടെ ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ലീക്ക് ആയത്. 'സൈമൺ' എന്ന കഥാപാത്രത്തെയാണ് കൂലിയിൽ നാഗാർജുന അവതരിപ്പിക്കുന്നത്. നാഗാർജുനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റർ പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു.

ആക്‌‌ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്. സംഗീതം അനിരുദ്ധ് രവിചന്ദർ. സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

English Summary:

Lokesh Kanagaraj reacts as Nagarjuna's Coolie scene gets leaked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com