'എന്റെ സ്വന്തം പൊന്നമ്മച്ചേച്ചി'; കണ്ണീരോടെ സുരേഷ് ഗോപി
Mail This Article
×
കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ആദരാഞ്ജലികളുമായി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
കവിയൂർ പൊന്നമ്മയുടെ ചിത്രത്തോടൊപ്പം ''മലയാളത്തിൻ്റെ അമ്മക്ക്, എൻ്റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ'' എന്ന വാചകമാണ് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
നിരവധി സിനിമകളിൽ നായകന്റെയും നായികയുടെയും അമ്മയായി അഭിനയിച്ച കവിയൂർ പൊന്നമ്മ മലയാളിക്ക് അമ്മയുടെ മറ്റൊരു മുഖമാണ്. ചുക്കാൻ, ക്രിസ്ത്യൻ ബ്രദർസ്, മനസിലൊരു മണിമുത്ത് തുടങ്ങി ഒരുപാടു സിനിമകളിൽ സുരേഷ് ഗോപിയും കവിയൂർ പൊന്നമ്മയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
English Summary:
Suresh Gopi shared a post paying tribute to Kaviyoor Ponnamma on her demise.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.