ADVERTISEMENT

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ചില അഭിനേതാക്കൾ പരിഹസിക്കുന്നതിനെ‌ വിമർശിച്ച് നടി ഗൗതമി നായർ. പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാർ ലഭിച്ചിട്ടില്ലെന്നും ‍ഗൗതമി സമൂഹമാധ്യമ പോസ്റ്റിൽ പറയുന്നു. 

‘മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ആർട്ടിസ്റ്റുകൾ പരിഹാസരൂപേണ  പ്രതികരിക്കുന്ന നിരവധി അഭിമുഖങ്ങൾ ശ്രദ്ധയിൽ പെട്ടു. പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാർ ലഭിച്ചിട്ടൊന്നും ഇല്ല. ഇവിടെ മാധ്യമങ്ങൾ നിരപരാധികളാണെന്ന് ഞാൻ പറയുന്നില്ല. എന്നെക്കുറിച്ചും ഒന്നിലധികം ക്ലിക്ക് ബെയ്റ്റുകൾ ഉണ്ടായിട്ടുണ്ട്, അഭിമുഖങ്ങളിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചിലപ്പോൾ അങ്ങേയറ്റം പ്രകോപനപരം ആയിരിക്കും, എങ്കിലും ഓരോരുത്തർക്കും അവർ ചോദിക്കാൻ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളും അവയോടുള്ള പ്രതികരണവും പരസ്പര ബഹുമാനത്തോടെയുള്ളതകാൻ ശ്രമിക്കാം. മറ്റുള്ളവരെ ബഹുമാനിക്കാനും താഴ്മയോടെ പെരുമാറാനും പഠിക്കൂ.’ ഗൗതമി പറയുന്നു. ഈ കുറിപ്പ് പിന്നീട് സമൂഹമാധ്യമങ്ങളിൽ നിന്നും ഗൗതമി നീക്കി.

അടുത്ത ദിവസങ്ങളിലെ ചില ഒാൺലൈൻ അഭിമുഖങ്ങളിലാണ് ഗൗതമി ചൂണ്ടിക്കാണിച്ച തരത്തിലുള്ള ചില പെരുമാറ്റങ്ങൾ ചില താരങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത്. അതിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. 

English Summary:

"Learn to respect": Gauthami to actors who give sarcastic replies to questions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com