ADVERTISEMENT

'ജയറാമേട്ടന് ഇത് എന്തുപറ്റി?' എന്നാണ് സാമൂഹ്യമാധ്യമത്തിലെ പുതിയ ചോദ്യം. ജയറാം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് സ്ഥിരമായി കാണുന്ന ജയറാമിൽനിന്നും എന്തോ വ്യത്യാസമുണ്ടെന്ന് ആരാധകർ ചൂണ്ടികാണിക്കുന്നു.

ജയറാം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. പലപ്പോഴും തന്റെ തന്നെ ഏറ്റവും പുതിയ ചിത്രങ്ങളും, വീട്ടിലെയും, സിനിമാ ലോകത്തെയും, അഭിനയ ജീവിതത്തിലെയും വിശേഷങ്ങൾ ജയറാം പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഇതുവരെ കാണാത്ത ജയറാമാണ് ഇൻസ്റ്റാഗ്രാമിലെ പുതിയ ഫോട്ടോയിൽ ഉള്ളത്. ജോലിയുടെ ഭാഗമായി ബോഡി ട്രാൻസ്ഫർമേഷൻ ചെയ്ത് പലപ്പോഴും ലുക്കുകൾ മാറിമാറി പരീക്ഷിക്കുന്ന വ്യക്തി കൂടിയാണ് ജയറാം. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ഗോട്ടാണ് ജയറാമിന്റേതായി പുറത്തിറങ്ങിയ പുതിയ സിനിമ.  

'ക്ഷീണിച്ചുപോയല്ലോ' , 'തെലുങ്ക് പടത്തിനുവേണ്ടിയാണോ' , 'മിറർ മോഡ് മാറ്റാമോ ചേട്ടാ' തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത് 

English Summary:

"Something's wrong with this photo"; Jayaram's new post sparks discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com