ADVERTISEMENT

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന് ഹൃദയത്തിൽ തൊടുന്ന ജന്മദിനാശംസകള്‍ അറിയിച്ച് ആലിയ ഭട്ട്.  പിറന്നാള്‍ കുറിപ്പിനൊപ്പം രണ്‍ബീറിനും മകള്‍ റാഹയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും ആലിയ ഭട്ട് പങ്കുവച്ചു. ചില സമയത്ത് നിനക്ക് ആവശ്യം വലിയ ആലിംഗനമാണെന്ന അടിക്കുറിപ്പോടെയാണ് ആലിയ ചിത്രങ്ങള്‍ പങ്കുവച്ചത്. 

വിദേശയാത്രയിൽ നിന്നുള്ള മനോഹര നിമിഷങ്ങളാണ് ചിത്രങ്ങളിൽ കാണാനാകുക. ഒരു മരത്തെ മൂന്നുപേരും കൂടി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ആദ്യം പങ്കുവച്ചിരിക്കുന്നത്. രണ്ടാമത്തേത് മകള്‍ റാഹയെ രണ്‍ബീര്‍ എടുത്തുകൊണ്ട് നടക്കുന്നതും.

അദിതി റാവു, ആയുഷ്മാൻ ഖുറാന, അർമാൻ മാലിക്, അർജുൻ കപൂർ തുടങ്ങി നിരവധി താരങ്ങളാണ് രൺബീറിന് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്തത്.

English Summary:

Alia Bhatt's much-awaited birthday post for Ranbir Kapoor is her now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com