ADVERTISEMENT

മേപ്പടിയാൻ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ വിഷ്ണു മോഹൻ 'കഥ ഇന്നു വരെ' എന്ന തൻ്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടി കഴിഞ്ഞു. സാധാരണക്കാരുടെ, ജീവിതഗന്ധിയായ രണ്ട് പ്രമേയങ്ങൾ വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാൻ തൻ്റെ രണ്ട് ചിത്രങ്ങളിലൂടെ വിഷ്ണു മോഹന് സാധിച്ചു. 

ഈരാട്ടു പേട്ട കേന്ദ്രീകരിച്ച് ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ ചെറുപ്പക്കാരൻ്റെ  ജീവിത സാഹചര്യങ്ങളിലൂടെ കഥ പറഞ്ഞ മേപ്പടിയാൻ എന്ന തൻ്റെ ആദ്യ ചിത്രം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജുമേനോനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്ത കഥ ഇന്നുവരെ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മലയാളത്തിൽ ഇതുവരെ പറയാത്ത ഒരു പ്രണയ ചിത്രം വളരെ വ്യത്യസ്തമായി അവതരിപ്പിക്കാൻ വിഷ്ണു മോഹന് സാധിച്ചിരിക്കുന്നു എന്നാണ് രണ്ടാം വാരത്തിലും തിയറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ തിരക്ക് സൂചിപ്പിക്കുന്നത്. 

vishnu-mohan-two

ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ തുടങ്ങി നീണ്ട താരനിരയാണ് കഥ ഇന്നുവരെ എന്ന ചിത്രത്തിലേത്. 

English Summary:

Director Vishnu Mohan shined with two different family films

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com