ADVERTISEMENT

പുതിയ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്ത് മമ്മൂട്ടി. ലൊക്കേഷനിൽ നടൻ വിനായകനൊപ്പം നിൽക്കുന്ന ചിത്രം മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റബർ അവസാനവാരം നാഗർകോവിലിൽ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 

മമ്മൂട്ടിയും വിനായകനും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ ജിതിൻ കെ.ജോസ് ആണ്. ജിഷ്ണു ശ്രീകുമാർ, ജിതിൻ കെ.ജോസ് എന്നിവർ ചേർന്നു തിരക്കഥ രചിച്ചു. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകളും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവിടും. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രസംയോജനം: പ്രവീൺ പ്രഭാകർ.

English Summary:

Mammootty joined new cinema set

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com