ADVERTISEMENT

മലയാള സിനിമാ ഇൻഡസ്ട്രി ഉണ്ടാക്കിയത് തന്റെ അച്ഛനാണെന്നു പറഞ്ഞ പ്രസ്താവന തന്റെ വാക്കുകൾ വളച്ചൊടിച്ച് ഉണ്ടാക്കിയതാണെന്ന് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്.  താൻ അത്തരത്തിൽ പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടാൽ അത് മനസ്സിലാകുമെന്നും മാധവ് പറയുന്നു.  ഒരു നടനും ഉണ്ടാക്കിയതല്ല മലയാള സിനിമ എന്നും സിനിമയാണ് ഓരോ താരങ്ങളെയും ഉണ്ടാക്കുന്നതെന്നും മാധവ് സുരേഷ് പറയുന്നു. പൃഥ്വിരാജ് എന്ന താരത്തോട് തന്നെ പ്രേക്ഷകർ താരതമ്യം ചെയ്യുന്നതിൽ അഭിമാനം ഉണ്ടെന്നും അത് ഓരോരുത്തരുടെ കാഴ്ചപ്പാടാണെന്നും മാധവ് സുരേഷ് പറയുന്നു.  പൃഥ്വിരാജ് ഒരു നടൻ മാത്രമല്ല സംവിധായകനും നിർമാതാവും ഗായകനുമൊക്കെ ആണ്. അദ്ദേഹത്തോട് തന്നെ ഉപമിക്കുന്നതിൽ അഭിമാനമുണ്ടങ്കിലും അത് കുറച്ച് കൂടുതൽ അല്ലേ എന്ന് മാധവ് ചോദിക്കുന്നു. ‘കുമ്മാട്ടി കളി’ എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കഴിഞ്ഞിറങ്ങിയ മാധവ് സുരേഷ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

‘‘ഞാൻ പറഞ്ഞത് എന്താണെന്ന് എനിക്കറിയാം,  അത് വിഡിയോയിൽ റെക്കോർഡഡ് ആയിട്ട് വന്നിട്ടുണ്ട്. അത്ര ഓർമക്കേടുള്ള ആളല്ല ഞാൻ. സുരേഷ് ഗോപി അല്ല മലയാള സിനിമ ഉണ്ടാക്കിയത്, ഒരു നടനും അല്ല മലയാളം സിനിമ ഉണ്ടാക്കിയത്. മലയാള സിനിമയാണ് ഓരോരുത്തരെയും താരങ്ങളും നടന്മാരും ഒക്കെ  ആക്കിയത്. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വ്യക്തമായി പറഞ്ഞ കാര്യം ആളുകൾക്കു  മനസ്സിലായില്ലെങ്കിൽ എനിക്ക് ഒന്നുംചെയ്യാനില്ല.  ആദ്യം ഞാൻ  പറഞ്ഞത് എന്താണെന്ന് ശരിക്കും മനസ്സിലാക്കുക.  അത് ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്കിയാൽ മതി.

ഒരാളെ കുറ്റപ്പെടുത്താൻ വേണ്ടി അവർ പറയുന്നത് ഇരുന്നു കേട്ട്  കഴിഞ്ഞാൽ ഇങ്ങനെയൊക്കെ സ്വയമേ മനസ്സിനകത്ത് ഓരോ കാര്യങ്ങൾ വായിച്ചു കൂട്ടാൻ പറ്റും.  ഇതിൽ കൂടുതൽ കമന്റൊന്നും പറയാനില്ല. ഫിലിം ഇറങ്ങുന്നതിനു മുന്നേ ആണെങ്കിലും ഇറങ്ങിക്കഴിഞ്ഞായാലും സിനിമ ഇല്ലെങ്കിലും ഇങ്ങനെ ആൾക്കാർ കാര്യം അറിയാതെ സംസാരിക്കുന്നത് എന്നെ വിഷമിപ്പിക്കാറില്ല. എന്റെ സമയം അങ്ങനെ പാഴാക്കാൻ കഴിയ്‌തില്ല, അവർക്ക് സമയം കളയാൻ ഉണ്ടെങ്കിൽ ചെയ്തോട്ടെ.

ആളുകളുടെ അഭിപ്രായം അവരുടെ തന്നെ അഭിപ്രായമാണ്, അതിൽ  പോസിറ്റീവ് അഭിപ്രായം ഉണ്ടെങ്കിൽ ഞാൻ അതെടുക്കും.  നെഗറ്റീവ് പറഞ്ഞാൽ അതിൽ കാര്യമുണ്ടെന്ന് തോന്നിയാൽ എടുക്കും.  പൃഥ്വിരാജ് എന്ന താരവുമായി എന്നെ താരതമ്യപ്പെടുത്തുമ്പോൾ ഞാൻ അത് പൂർണമായി അംഗീകരിക്കുന്നില്ല. എനിക്ക് അഭിമാനം ഉണ്ട് അത്രയും ലെജൻഡറി ആയ ഒരു താരവുമായി എന്നെ  താരതമ്യം ചെയ്യുമ്പോൾ. അദ്ദേഹം ഒരു നടൻ മാത്രമല്ല സംവിധായകനും ഗായകനും നിർമ്മാതാവും ഒക്കെയാണ്. അങ്ങനെ ഒരു വ്യക്തിയുമായിട്ട് എന്നെ താരതമ്യപ്പെടുത്തുമ്പോൾ എനിക്ക് അഭിമാനം എനിക്കുണ്ട്. അത് പോലും ഓരോരുത്തരുടെ കാഴ്ചപ്പാടാണ്.

 ഞാൻ കുറച്ച് ഓവർ ആണ് എന്ന് ചിന്തിക്കുന്നതും ഓരോ കാഴ്ചപ്പാടാണ്. ഇതൊന്നും കൊണ്ടല്ല ഞാൻ ജീവിച്ചു മുന്നോട്ടു പോകുന്നത്. ‘ഗഗനചാരി’യുടെ ഫാൻ ഷോ നടക്കുന്ന സമയത്ത് മീഡിയക്കാർ ചോദിച്ചപ്പോ ഞാൻ പറഞ്ഞതാണ് മീഡിയക്കാർ പറയുന്നതാണ് പ്രേക്ഷകർ ആദ്യം കേൾക്കുന്നത് അത് കേട്ടാണ് അവര് ആൾക്കാരെ പറ്റി അവരുടെ വിലയിരുത്തൽ നടത്തുന്നത്. അതേപോലെ പ്രേക്ഷകർ ആരെങ്കിലും പറഞ്ഞത് കേൾക്കുമ്പോൾ അത് ശ്രദ്ധിച്ചു കേൾക്കുക എന്നുള്ളത് അവരുടെ ഉത്തരവാദിത്തം ആണ്. അങ്ങനെ ശ്രദ്ധിച്ചു കേട്ടു കഴിഞ്ഞാൽ സുരേഷ് ഗോപി ആണ് മലയാളം സിനിമ ഉണ്ടാക്കിയതെന്ന് ഞാൻ പറയുന്നു എന്നുള്ള ഒരു സ്റ്റേറ്റ്മെന്റ് അവിടെ വരത്തില്ല. നിങ്ങളും അതൊന്നു ശ്രദ്ധിച്ചു കേൾക്കുക.  ഒരാൾ പറഞ്ഞത് വളച്ചൊടിച്ചു പറയുന്നത് ശരിയായ രീതിയാണോ.’’ മാധവ് സുരേഷ് പറയുന്നു.

English Summary:

Madhav Suresh on Prithviraj Comparisons: "Is It Excessive?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com