ADVERTISEMENT

100 കോടി പിന്നിട്ടിട്ടും എആർഎമ്മിന്റെ ബോക്സ് ഓഫിസ് കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളിൽ നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളിൽ കലക്‌ഷൻ സ്വന്തമാക്കാൻ എആർഎമ്മിനായി. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ 'ബുക്ക് മൈ ഷോ' മുഖേന ബുക്ക് ചെയ്ത ചിത്രവും  എആർഎമ്മാണ്.

പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ 3D വിസമയം  തിയറ്ററുകളിൽ തന്നെ കാണാൻ തീരുമാനിച്ചത്  എആർഎമ്മിന് ഗുണം ചെയ്തു. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല. നല്ല സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന അകമഴിഞ്ഞ പിന്തുണയുടെ ഏറ്റവും വലിയ ഉദാഹരണമാണ് എആർഎം 3 ഡി യുടെ വൻവിജയം.     

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം  UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും എആർഎമ്മിന്റെ നിർമ്മാണ പങ്കാളിയാണ്. 

തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത് ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. 

മലയാള സിനിമകളിൽ തുടങ്ങി  ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ചായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌.

കോ പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, 

ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി.

കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ - സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ - പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ - ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ - രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി,  കോൺസെപ്റ്റ് ആർട്ടിസ്റ്റ് - കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ - സലിം ലാഹിർ, വി എഫ് എക്സ് - എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് - ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്,  ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് - റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് - ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

English Summary:

ARM hits in crores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com