ADVERTISEMENT

റൂസോ സഹോദരങ്ങളുടെ സയൻസ് ഫിക്‌ഷൻ സീരിസ് സിറ്റഡേലിന്റെ ഇന്ത്യൻ സ്പിൻ ഓഫ് സിറ്റഡേൽ: ഹണി ബണ്ണി ട്രെയിലര്‍ എത്തി. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആൻഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യൻ സ്പിൻഓഫ് സംവിധാനം ചെയ്യുന്നത്. വരുൺ ധവാനും സമാന്തയും സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

കെകെ മേനൻ, സിമ്രാൻ, സിഖന്ദർ ഖേർ, സഖിബ് സലീം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നവംബർ ഏഴ് മുതലാണ് സ്ട്രീമിങ് ആരംഭിക്കുക.

പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും അഭിനയിച്ച ഹോളിവുഡ് സീരിസ് ആണ് സിറ്റഡേൽ. 2023ൽ ആമസോൺ പ്രൈമിലൂടെയാണ് സീരിസ് റിലീസ് ചെയ്തത്. റൂസോ ബ്രദേഴ്സ് സൃഷ്ടിച്ച സയൻസ് ഫിക്‌ഷൻ സ്പൈ ത്രില്ലറിന് വിവിധ രാജ്യങ്ങളിൽ ഒന്നിലധികം സ്പിൻഓഫുകൾ ഉണ്ടാകും, അതിൽ ഒരു രാജ്യമാണ് ഇന്ത്യ.

English Summary:

Watch Citadel: Honey Bunny - Official Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com