ADVERTISEMENT

സാജു നവോദയയുടെ പിറന്നാൾ ആഘോഷത്തിനിടെ സർപ്രൈസ് ആയി വന്ന് താരത്തെ ഞെട്ടിച്ച ഭാര്യ രശ്മിയുടെ വിഡിയോയാണ് വൈറലാകുന്നത്. ദുബായിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സാജു നവോദയ. 

ചടങ്ങിനൊപ്പം തന്നെ നടന്റെ പിറന്നാൾ വേദിയിൽ വച്ച് ആഘോഷിക്കാനും സംഘാടകർ പദ്ധതിയിട്ടു. ഇതു കൂടാതെ സാജു അറിയാതെ ഭാര്യ രശ്മിയെയും അണിയറ പ്രവർത്തകർ ദുബായിൽ എത്തിക്കുകയുണ്ടായി. 

പിറന്നാൾ ആഘോഷങ്ങൾക്കിടെയിൽ ഭാര്യ ഇപ്പോൾ അരികിലുണ്ടായിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്നു പറഞ്ഞ താരം തന്റെ നെഞ്ചിൽ പച്ചകുത്തിയ ഭാര്യയുടെ ചിത്രവും പ്രേക്ഷകരെ കാണിക്കുകയുണ്ടായി. പെട്ടന്നാണ് പർദ ധരിച്ചുകൊണ്ട് ഒരു സ്ത്രീ സാജുവിന്റെ അരികിലേക്ക് എത്തുന്നത്. 

പർദ മാറ്റിയതും ഭാര്യ രശ്മി മുന്നിൽ. ഏറെ വൈകാരികമായാണ് ആ നിമിഷങ്ങൾ. സന്തോഷത്തോടെ കണ്ണുനിറഞ്ഞ് ഭാര്യയെ ചേർത്തുപിടിക്കുന്ന സൈജുവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലായി മാറി.

English Summary:

Saju Navodaya's Priceless Reaction: Watch Wife Rashmi's Surprise Birthday Visit in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com