ADVERTISEMENT

പിതാവിന്റെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്ത ശേഷം തനിക്കെതിരെ ഉയർന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി അനാര്‍ക്കലി മരിക്കാർ. വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാകുക എന്നതാണ് താന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരിയെന്നും അതുകൊണ്ടാണ് ആ വിവാഹത്തിൽ പങ്കെടുത്തതെന്നും നടി പറയുന്നു. ആ സംഭവത്തിനു ശേഷം കുടുംബത്തിലുള്ള പലര്‍ക്കും തന്നോട് ഇഷ്ടക്കേട് ഉണ്ടായി. താനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും, അതുപോലെ വാപ്പയെ പിന്തുണയ്ക്കാണ് താന്‍ വിവാഹത്തിന് പോയതെന്നും അനാർക്കലി പറഞ്ഞു.

‘‘ഞാന്‍ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു. അവര്‍ക്കെല്ലാം ഒരു മറുപടി എന്ന നിലയിലായിരുന്നു അത്. അവര്‍ രണ്ടു പേരും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. അതിന് ശേഷം വാപ്പ വേറെ കെട്ടുന്നതില്‍ ഉമ്മയ്ക്ക് ഒരു പരാതിയുമില്ല.

വാപ്പയുടെ കൂടെ ഞാന്‍ നില്‍ക്കാതിരിക്കേണ്ടതുമില്ല. എനിക്ക് രണ്ട് പേരും ഒരു പോലെയാണ്. വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നതാണ് ഞാന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരി. അങ്ങനെ അതിന്റെ ഭാഗമായതാണ്.

ആ സമയത്ത് ഇതൊരു പുതിയ സംഭവമാണെന്നും ഞാന്‍ പങ്കെടുക്കുന്നതും സ്റ്റോറി ഇടുന്നതൊന്നും ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും എനിക്കറിയാം. പക്ഷേ എനിക്കത് നോര്‍മലൈസ് ചെയ്യണമായിരുന്നു. വളരെ നോര്‍മലായിട്ടുള്ള കാര്യമാണിതെന്നും ആഘോഷിക്കേണ്ട കാര്യമാണെന്നും അറിയിക്കണമായിരുന്നു.

വാപ്പ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണം. പുതിയൊരു സ്ത്രീയുമായി അദ്ദേഹം ജീവിതം തുടങ്ങുമ്പോൾ അതിന്റെ ഭാഗമാകുക എന്നതാണ് ഏറ്റവും വലിയ കാര്യം. മറ്റുള്ളവര്‍ അതിനെ പോസിറ്റീവായി കാണണം എന്നു കരുതിയാണ് വിഡിയോയും സ്റ്റോറിയും പോസ്റ്റ് ചെയ്തത്.’’–അനാർക്കലിയുടെ വാക്കുകൾ.

അനാർക്കലിയുടെ അമ്മ ലാലിയും സഹോദരി ലക്ഷ്മിയും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരാണ്. ‘കുമ്പളങ്ങി നൈറ്റ്സ്’ സിനിമയിൽ സൗബിന്‍, ഷെയ്ൻ, ശ്രീനാഥ് ഭാസി എന്നിവരുടെ അമ്മ വേഷത്തിൽ അഭിനയിച്ചത് ലാലിയായിരുന്നു.

English Summary:

Anarkali Marikar Faces Backlash for Attending Father's Second Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com