മഹാലക്ഷ്മിക്ക് ആറാം പിറന്നാൾ; ആശംസകളുമായി കാവ്യയും മീനാക്ഷിയും
Mail This Article
×
മകൾ മഹാലക്ഷ്മിക്കു പിറന്നാൾ ആശംസകള്‍ നേർന്ന് കാവ്യ മാധവൻ. എന്റെ പിറന്നാൾ പെൺകുട്ടി എന്ന അടിക്കുറിപ്പോടെ മഹാലക്ഷ്മിക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ചായിരുന്നു കാവ്യയുടെ ആശംസ. ആരാധകരടക്കം നിരവധിപ്പേരാണ് മഹാലക്ഷ്മിക്കു പിറന്നാൾ ആശംസകളുമായി എത്തുന്നത്.
മഹാലക്ഷ്മിക്കൊപ്പം കൈപിടിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു സഹോദരിയായ മീനാക്ഷിയുടെ പിറന്നാൾ ആശംസ. മഹാലക്ഷ്മിയുടെ ആറാം പിറന്നാൾ ആണിത്.
2018 ഒക്ടോബര്‍ 19-നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നൽകിയത്. ചെന്നൈയിലാണ് കാവ്യയും മഹാലക്ഷ്മിയും മീനാക്ഷിയും ഇപ്പോൾ താമസിക്കുന്നത്.
English Summary:
It's Mahalakshmi's sixth birthday; Kavya and Meenakshi send their wishes.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.