‘നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല’; കമന്റിന് മറുപടിയുമായി സ്വാസിക
Mail This Article
അശ്ലീല കമന്റ് പങ്കുവച്ചയാൾക്ക് തക്ക മറുപടിയുമായി നടി സ്വാസിക. ‘‘നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ’’ എന്നാണ് ഒരു വ്യാജ പ്രൊഫൈലിൽ നിന്നും വന്ന കമന്റ്. ‘അത്രയും മതി’ എന്നായിരുന്നു സ്വാസിക നൽകിയ മറുപടി.
കറുപ്പ് നിറത്തിലുള്ള പുത്തൻ വസ്ത്രം അണിഞ്ഞുകൊണ്ടുള്ള നിരവധി ചിത്രങ്ങൾ താരം കഴിഞ്ഞ ദിവസം സോഷ്യൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. റിച്ചാർഡ് ആന്റണി പകർത്തിയ ചിത്രത്തിന്റെ സ്റ്റൈലിങ് നിർവഹിച്ചിരിക്കുന്നത് വിന്നി ഫ്രാൻസിസാണ് ചിത്രത്തിന് മികച്ചൊരു അടിക്കുറിപ്പും താരം നൽകിയിരുന്നു. ‘വിജയത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു താക്കോൽ ആത്മവിശ്വാസമാണ്’ എന്നായിരുന്നു സ്വാസിക നൽകിയ അടിക്കുറിപ്പ്.
നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഈ വേഷത്തിൽ സ്വാസിക കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകർ കുറിച്ചിരിക്കുന്നത്. സ്വാസിക ചേച്ചി നിങ്ങൾ സ്വർഗത്തിൽ നിന്ന് വന്ന ഒരു മാലാഖയെ പോലെയുണ്ടെന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം, തന്നെ പതിവ് പോലെ ചിലർ നെഗറ്റീവ് കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. അത്തരക്കാരെ ഉചിതമായ മറുപടി നൽകി നടി ഓടിക്കുന്നുമുണ്ട്.
ലബ്ബർ പന്ത് എന്ന തമിഴ് ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. യശോദ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടിക്ക് തമിഴകത്തു നിന്നും വലിയ പ്രശംസ ലഭിക്കുകയുണ്ടായി.