ADVERTISEMENT

‘‘കഴിഞ്ഞ ആഴ്ച ശരിക്കുള്ള പൊലീസ് ജീപ്പിൽ, ഈ ഞായറാഴ്ച ഷൂട്ടിങ്ങ് ജീപ്പിൽ’’, നടൻ ബൈജുവിന്റെ രസകരമായൊരു റീല്‍ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. സിനിമാ സെറ്റിൽ പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന വിഡിയോ ആണ് നടൻ പങ്കുവച്ചത്. കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കാരനെ കാറിടിച്ച കേസുമായി ബന്ധപ്പെട്ട് ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത് വാർത്തായിരുന്നു.

ഈ സംഭവുമായി ബന്ധപ്പെടുത്തിയായിരുന്നു നടന്റെ റീല്‍ വിഡിയോ. ‘‘കഴിഞ്ഞ ഞായറാഴ്ച്ച ശെരിക്കുള്ള പൊലീസ് ജീപ്പില്‍ കയറി, ഈ ‍ഞായറാഴ്ച്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജീപ്പിലാണ്, മനുഷ്യന്‍റ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും’’–റീല്‍ വിഡിയോയിലെ ബൈജുവിന്റെ ഡയലോഗ്.

‘ഇടിനാശം വെള്ളപ്പൊക്കം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നെടുത്ത വിഡിയോ ആണിത്. അതേസമയം തിരുവനന്തപുരത്ത് വച്ച് നടന്ന അപകടത്തിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് ൈബജു രംഗത്തുവന്നിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു. 

English Summary:

From Police Jeep to Movie Set: Actor Baiju's Viral Video After Accident Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com