ADVERTISEMENT

റോറിങ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ബഗീര’ ട്രെയിലർ എത്തി. ഡോ. സൂരി സംവിധാനം ചെയ്യുന്ന ബഗീരയിൽ, പ്രധാന വേഷത്തിൽ പ്രകാശ് രാജും, രുക്മിണി വസന്തും ഉൾപ്പെടുന്ന താര നിര അണിനിരക്കുന്നുണ്ട്. അജ്‌നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഒരു പൊലീസ് ഓഫിസറായാണ് ശ്രീമുരളി ചിത്രത്തില്‍ എത്തുന്നത്.

‘സമൂഹം ഒരു കാട് ആകുമ്പോള്‍ വേട്ട മൃഗം നീതിക്കായി ഗര്‍ജിക്കും’ എന്ന വിശേഷണത്തോടെയാണ് നായകനെ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു ആക്‌ഷന്‍ പൊലീസ് സ്റ്റോറിയാകും സിനിമ പറയുന്നത്.

കെജിഎഫ്, സലാർ തുടങ്ങിയ സിനിമകളുടെ സംവിധായകനായ പ്രശാന്ത് നീലിന്റെ കഥയ്ക്ക് ഡോ. സൂരി തിരക്കഥ എഴുതിയിരിക്കുന്നു. ഛായാഗ്രഹണം എ.ജെ. ഷെട്ടി. ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും.

English Summary:

Watch Bagheera Kannada Official Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com