ADVERTISEMENT

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന സിനിമ ഉപേക്ഷിച്ചുവെന്ന വാർത്തകൾ തള്ളി യഷ്. സിനിമയുടെ ടൈറ്റിലും ടാഗ്‌ലൈനും തന്റെ സംഭാവനയായിരുന്നുവെന്നും ഗീതുവിന്റെ മുൻകാല ചിത്രങ്ങളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരിക്കും ‘ടോക്സിക്’ എന്നും ഹോളിവുഡ് റിപ്പോർട്ടറിനു നല്‍കിയ അഭിമുഖത്തിൽ യഷ് വെളിപ്പെടുത്തി.

2023-ലാണ് ടോക്‌സിക് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. 2025 ഏപ്രിൽ 10-ന് അതിന്റെ റിലീസ് തിയതിയും ലോക്ക് ചെയ്‌തിരുന്നു. എന്നാൽ ആദ്യം പ്രഖ്യാപിച്ച തിയതിയിൽ ചിത്രം തിയറ്ററുകളിൽ എത്തില്ലെന്നും കെജിഎഫ് താരം സ്ഥിരീകരിച്ചു. മറ്റ് അഭിനേതാക്കളുടെ ഷെഡ്യൂൾ പരിഗണിക്കാതെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് റിലീസ് തിയതി പ്രഖ്യാപിക്കുന്നത് ശരിയായ രീതി ആയില്ലെന്നും യഷ് പറഞ്ഞു.

ഒരു ചെറിയ ത്രെഡിൽ നിന്നും ആരംഭിച്ച ചിത്രം നേരത്തെ വിഭാവനം ചെയ്തതിൽ നിന്ന് വലിയ രീതിയിൽ വികസിച്ചിട്ടുണ്ടെന്നും യാഷ് വെളിപ്പെടുത്തി. ഗീതുവിന്റെ മുൻ ചിത്രങ്ങളായ ലയേഴ്സ് ഡൈസ്, മൂത്തോൻ എന്നിവയിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ സിനിമയെന്നും താരം വ്യക്തമാക്കി. യഷ് പറഞ്ഞു. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു വാണിജ്യ ചിത്രമായിരിക്കും സിനിമയെന്നും ചില മികച്ച സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാകുമെന്നും യഷ് കൂട്ടിച്ചേർത്തു.

ഗോവയിൽ പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് സംഘത്തെ ചുറ്റിപ്പറ്റിയാണെന്ന് ടോക്സിക് സിനിമയെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. “എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്” എന്നാണ് ടാഗ്‌ലൈൻ. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം.

English Summary:

Yash confirms film with Geetu Mohandas delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com