ADVERTISEMENT

കൈതി, വിക്രം, ലിയോ എന്നിങ്ങനെ മൂന്ന് സിനിമകൾകൊണ്ട് ലോകേഷ് കനകരാജ് സൃഷ്ടിച്ചെടുത്ത ‘എൽസിയു’ വിന്റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) തുടക്കം പറയുന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു. പത്ത് മിനിറ്റുള്ള ഈ ഹ്രസ്വചിത്രത്തിലൂടെ തന്റെ യൂണിവേഴ്സ് തുടങ്ങിയതെങ്ങനെയെന്നാണ് ലോകേഷ് പ്രേക്ഷകരോടു പങ്കുവയ്ക്കുക.

ഹ്രസ്വ ചിത്രത്തിന്‍റേതായി ഒരു പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറങ്ങി. ഒരു ഷോട്ട്, രണ്ട് കഥകള്‍, 24 മണിക്കൂറുകള്‍ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. എല്‍സിയുവിന്‍റ 10 മിനിറ്റ് ആമുഖം എന്ന അടിക്കുറിപ്പും പോസ്റ്ററില്‍ ഉണ്ട്. ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നതും ലോകേഷ് കനകരാജ് ആണ്. എല്‍സിയുവിനെ സൂചിപ്പിക്കുന്ന പോസ്റ്ററില്‍ വ്യത്യസ്തതരം തോക്കുകളും വെടിയുണ്ടകളുമൊക്കെ കാണാം.

അര്‍ജുൻദാസ്, നരെയ്ന്‍, കാളിദാസ് ജയറാം തുടങ്ങിയവര്‍ ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കുപ്രസിദ്ധരായ മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് എതിരെ നടത്തുന്ന പോരാട്ടം പ്രമേയമായിട്ടുള്ളതാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സ്. 

കാര്‍ത്തി, കമല്‍ഹാസൻ, വിജയ്, ഫഹദ്, വിജയ് സേതുപതി, സൂര്യ തുടങ്ങിയ നടൻമാരാണ് എല്‍സിയുവില്‍ ഇതുവരെ പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം ലോകേഷ് കനകരാജ് ലിയോയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രത്തില്‍ രജനികാന്ത് ആണ് നായകന്‍, കൂലി എന്നാണ് ഈ ചിത്രത്തിന്‍റെ പേര്. കൂലി ഈ യൂണിവേഴ്സിൽ ഉൾപ്പെടുന്ന സിനിമയല്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.

English Summary:

LCU origin: Lokesh Kanagaraj shares a big update about the much-awaited short film on LCU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com