മലയാളത്തിൽ സംസാരിക്കാൻ പേടി: കാരണം പറഞ്ഞ് സായി പല്ലവി
Mail This Article
മലയാളത്തിൽ സംസാരിക്കാൻ പേടിയാണെന്ന് സായി പല്ലവി. മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് കാരണമെന്ന് നടി പറയുന്നു. ‘അമരന്‍’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഞായറാഴ്ച കൊച്ചി ഫോറം മാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് സായി പല്ലവി ഇക്കാര്യം പറഞ്ഞത്.
‘‘മലയാളത്തിൽ സംസാരിക്കാൻ ഭയങ്കര പേടിയാണ്. മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയം എന്നിലുണ്ടാകും. അമരൻ ട്രെയിലറിൽ നിങ്ങൾക്കു കാണാം, ആ മലയാളി പെൺകുട്ടി തമിഴിൽ സംസാരിക്കുന്നുണ്ട്. 30 ദിവസമെടുത്താണ് അതൊക്കെ പരിശീലിച്ചത്.
നോക്കുമ്പോൾ കുറച്ച് സോഫ്റ്റ് ആയി തോന്നാം. തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. നിങ്ങൾ തരുന്ന സ്നേഹത്തിനു നന്ദി. ഞായറാഴ്ച ആയിട്ടും ആളുകള്‍ എന്നെ കാണാന്‍ വന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല
ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമരൻ’. മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥജീവിതമാണ് സിനിമയുടെ പ്രമേയം. മുകുന്ദിന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസിനെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.