ഹോർത്തൂസിൽ കാണാം; ക്ലാസിക് സിനിമകളും നാടകങ്ങളും
Mail This Article
മലയാള മനോരമ ഹോർത്തൂസ് വേദിയിൽ ലോക ക്ലാസിക് സിനിമകളും നാടകങ്ങളും പ്രദർശിപ്പിക്കും. നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന സാഹിത്യപരിപാടികൾക്കൊപ്പമാണ് പ്രദർശനം.
നവംബർ ഒന്നിന് വൈകീട്ട് 04.30 നാടകം ഷൈലോക്, നവംബർ ഒന്നിന് വൈകീട്ട് 06.00 മണിക്കും നവംബർ രണ്ടിന് വൈകീട്ട് 06.30നും നാടകം യങ് ആൻഡ് ഈസി, നവംബർ ഒന്നിനും രണ്ടിനും വൈകീട്ട് 05.00 മണിക്ക് നാടകം ദി ലാൻഡ് ഓഫ് മൈ ലോർഡ്, നവംബർ മൂന്നിന് വൈകീട്ട് 07.30ന് അലംതോ നാടകം എന്നിവ അരങ്ങേറും.
MUBIയുമായി സഹകരിച്ച് പ്രദർശിപ്പിക്കുന്ന ക്‌ളാസിക് സിനിമകളുടെ പ്രദര്ശനങ്ങളുടെ വിവരങ്ങൾ;
നവംബർ ഒന്നിന് വൈകിട്ട് 08.30ന് 'പാസേജസ്' പ്രദർശിപ്പിക്കും. നവംബർ രണ്ടിന് വൈകീട്ട് 08.30നാണു 'പ്രിസില്ല' എന്ന സിനിമയുടെ സ്ക്രീനിങ്. നവംബർ രണ്ടിന് രാത്രി 10.45 ന് 'മെമ്മോറിയ' യും നവംബർ മൂന്നിന് വൈകീട്ട് 08.30ന് 'ഡ്രൈവ് മൈ കാറും' പ്രദര്ശിപ്പിക്കും.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.
സീറ്റുകൾ ബുക് ചെയ്യാൻ; manoramahortus.com