ADVERTISEMENT

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ‘ഗോളം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന പുതിയ ചിത്രം ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ഉപചാരപൂർവ്വം ഗുണ്ട ജയൻ, ചെമ്പരത്തി എന്നീ സിനിമകള്‍ക്കുശേഷം അരുൺ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

രസകരമായൊരു വിഡിയോയിലൂടെയാണ് സിനിമയുടെ ടൈറ്റിൽ അണിയറക്കാർ റിലീസ് ചെയ്തത്. ‘പ്രേമം’ സിനിമയുടെ ലൊക്കേഷനായിരുന്ന വീട്ടിലേക്ക് പോകുന്ന രഞ്ജിത്തിനെയും അരുണിനെയുമാണ് വിഡിയോയിൽ കാണാനാകുക. സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്ന ശബരീഷ് വർമയെയും രാജേഷ് മുരുകേശനെയും കാണുന്നതിനു വേണ്ടിയാണ് ഇവര്‍ ഈ വീട്ടിലെത്തുന്നത്. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ ഇവർ ടൈറ്റിൽ അനാവരണം ചെയ്യുന്നു.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ ആന്‍ഡ് സജീവ് നിർമ്മിക്കുന്ന ചിത്രത്തിൽ പൂയപ്പള്ളി ഫിലിംസ് അലക്സാണ്ടർ മാത്യു സഹനിർമാതാവാണ്. ഇന്ദ്രൻസ്, ജോണി ആന്റണി, മനോജ്‌ കെ ജയൻ, മഞ്ജു പിള്ള, സംഗീത, മീര വാസുദേവ്, മനോജ്‌ കെ.യു. എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ സംവിധായകൻ അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈരാറ്റുപേട്ട, എറണാകുളം, തിരുവനന്തപുരം, ചെന്നൈ, ഗുണ്ടൽപ്പെട്ട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ റിലീസിങ് ജോലികൾ പുരോഗമിക്കുകയാണ്.

സിനോജ് പി. അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് രാജേഷ് മുരുകേശൻ ആണ്. ശബരീഷ് വർമ്മ ഗാന രചനയും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹാരിസ് ദേശം.പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ. കലാസംവിധാനം സുനിൽ കുമാരൻ. സംഘട്ടനം  ഫിനിക്സ് പ്രഭു. ചമയം ഹസ്സൻ വണ്ടൂർ .വസ്ത്രാലങ്കാരം മെൽവി ജെ. നിശ്ചലഛായാഗ്രഹണം ബിജിത്ത് ധർമ്മടം. പിആർഒ എ.എസ്. ദിനേശ്.

English Summary:

United Kingdom Of Kerala Movie First Look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com