‘ഭാര്യ ആയാൽ ഇങ്ങനെ വേണം’; പിറന്നാളിന് ദീപക്കിന് വൻ സർപ്രൈസ് ഒരുക്കി അപർണ ദാസ്
Mail This Article
നടൻ ദീപക് പറമ്പോലിന്റെ പിറന്നാൾ ആഘോഷമാക്കി അപർണ ദാസ്. ദീപക്കിനോടു പറയാതെയാണ് അപർണ ഒരു സർപ്രൈസ് പാർട്ടി ഒരുക്കിയത്. പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് ദീപക്കിനെ കണ്ണുകെട്ടി കൊണ്ടുപോകുന്ന അപർണയെ വിഡിയോയിൽ കാണാം.
അപർണ തന്നെയാണ് പിറന്നാൾ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ദീപക്കിന്റെയും അപർണയുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്.
ഭാര്യമാരായാൽ ഇങ്ങനെ വേണമെന്നും ഈ സ്നേഹം എന്നെന്നും നില നില്‍ക്കട്ടെയെന്നുമാണ് വിഡിയോയ്ക്കു വരുന്ന കമന്റുകൾ. ഈ വർഷം ഏപ്രിൽ മാസമായിരുന്നു അപർണയുടെയും ദീപക്കിന്റെയും വിവാഹം.
‘ഞാന്‍ പ്രകാശന്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു. ‘ആദികേശവ’യിലൂടെ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ.
മാളികപ്പുറം ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാലയാണ് പുതിയ പ്രോജക്ട്. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണയും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങി അടുത്തിടെ വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ നിൽക്കുകയാണ് ദീപക് പറമ്പോളിന്റെ അഭിനയ ജീവിതം.