ADVERTISEMENT

‘മുറ’ സിനിമ കണ്ട് വികാരഭരിതനായ യുവാവിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ‘മുറ’യിലെ താരങ്ങളും അണിയറപ്രവർത്തകരും തിയറ്റർ വിസിറ്റ് നടത്തുന്നതിനിടെയാണ് തിയറ്ററിൽ നിന്നൊരു പ്രേക്ഷകൻ താരങ്ങൾക്കിടയിലേക്ക് ഓടിയെത്തിയത്. ശേഷം താരങ്ങളെ വാരിപ്പുണര്‍ന്ന് യുവാവ് വികാരനിർഭരനാകുകയായിരുന്നു.

21ാം വയസ്സില്‍ താൻ കണ്ട ഏറ്റവും മികച്ച സിനിമയാണ് ‘മുറ’യെന്നായിരുന്നു യുവാവിന്റെ അഭിപ്രായം. താരങ്ങളെയും സംവിധായകനെയും പെട്ടെന്ന് നേരിൽ കണ്ടതിന്റെ സന്തോഷവും യുവാവിന്റെ മുഖത്ത് പ്രകടമായിരുന്നു.

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ കരസ്ഥമാക്കി തിയറ്ററുകളിൽ മുന്നേറുകയാണ് സിനിമ. മുസ്‌തഫ സംവിധാനം ചെയ്ത മുറയുടെ രചന നിർവഹിച്ചിരിക്കുന്നത് സുരേഷ് ബാബുവാണ്.

ഹൃദു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമാണം : റിയാഷിബു, എച്ച്.ആർ പിക്ചേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം: ഫാസിൽ നാസർ, എഡിറ്റിങ്: ചമൻ ചാക്കോ, സംഗീത സംവിധാനം: ക്രിസ്റ്റി ജോബി.

കലാസംവിധാനം: ശ്രീനു കല്ലേലിൽ, മേക്കപ്പ്: റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത്, ആക്ഷൻ: പി.സി.സ്റ്റണ്ട്സ്, പ്രൊഡക്‌ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

English Summary:

A video of a young man overwhelmed with emotion after watching the movie 'Mura' is gaining attention on social media.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com