ADVERTISEMENT

സിനിമയിൽ അശ്ലീല ചുവയുള്ള ഡയലോഗ് പറയാൻ വിസമ്മതിച്ച കഥ പറഞ്ഞ് നടൻ സലിംകുമാർ. കുറെ വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ തന്നോടൊരു ഡയലോഗ് പറയാൻ പറഞ്ഞെന്നും എന്നാൽ ആ ഡയലോഗ് ഇപ്പോൾ ഇവിടെ വച്ച് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഞാൻ പറയില്ല’ എന്ന് നിർബന്ധം പിടിച്ചെങ്കിലും പലരുടെയും നിർബന്ധത്തിന് വഴങ്ങി അതു പറയേണ്ടി വന്നെന്നും അന്നത്തെ സംഭവം ഒാർത്തെടുത്ത് അദ്ദേഹം പറഞ്ഞു. 

‘ഇത് പച്ചത്തെറി ആണ് പറയാൻ പറ്റില്ലെന്ന് സംവിധായകനോട് ഞാൻ പറഞ്ഞു. ഷൂട്ടിങ് ഒക്കെ നിർത്തിവച്ചിരിക്കുകയാണ്. ഫോർട്ട് കൊച്ചിയിൽ ആണ് ഷൂട്ടിങ് നടക്കുന്നത്.  ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് ഷൂട്ടിങ് തുടർന്നാൽ മതി എന്നായി അവർ.  തിരക്കഥാകൃത്ത് അതിന്റെ ക്യാമറാമാൻ തന്നെയാണ്. ജഗദീഷേട്ടൻ ഉണ്ട് അന്ന് ഷൂട്ടിങ്ങിനു. സലിം അവർ അത് ഉപയോഗിക്കട്ടെ എന്നു പറഞ്ഞ് പുള്ളിയും മധ്യസ്ഥതയ്ക്ക് വന്നു. ഇത് ഞാൻ പറയാം പക്ഷേ ഇരുപത്തിയഞ്ചു വർഷം കഴിയുമ്പോൾ ഞാൻ ഒന്ന് നാണം കെടേണ്ടി വരുമെന്ന് അവരോടു പറഞ്ഞു. ഇപ്പോൾ ഏകദേശം 25 വർഷം ആകാൻ പോകുന്നു.’ സലിംകുമാർ പറഞ്ഞു.   

അന്ന് സംവിധായകൻ ചോദിച്ചു, എന്തു കൊണ്ടാണ് അങ്ങനെ പറയുന്നതെന്ന്. ‘ഈ പടം ഇപ്പോൾ തിയറ്ററിൽ ഒന്നും ഓടാൻ പോകുന്നില്ല, ആരും കാണുകയുമില്ല. ഇത് 25 വർഷം കഴിയുമ്പോ ടിവിയിൽ വരും. അപ്പോൾ എന്റെ മകന്റെ കല്യാണപ്രായം ഒക്കെ ആയിക്കാണും. അവന്റെ പെണ്ണിന്റെ വീട്ടിൽ ഞാൻ ചെല്ലുമ്പോഴായിരിക്കും ഈ പടം വരുന്നത്. അത് കണ്ടു ഞാനൊന്ന് നാണംകെടും. ആ സംവിധായകനോട് മറുപടിയായി പറഞ്ഞു. പക്ഷേ എന്നിട്ടും അവർ ആ ഡയലോഗ് മാറ്റിയില്ല.’’– സലിം കുമാർ പറയുന്നു.

English Summary:

Actor Salim Kumar shared an anecdote about a time he refused to deliver a dialogue with vulgar undertones in a film.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT