എല്ലാം ‘മുറ’പോലെ വന്നു; അഭിനന്ദനങ്ങളുമായി ലിജോയും സുരഭി ലക്ഷ്മിയും
Mail This Article
പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി മുസ്തഫ സംവിധാനം ചെയ്ത ‘മുറ’യെ പ്രശംസിച്ച് സിനിമാ പ്രവർത്തകരും. മുറയെ ‘ബ്രാൻഡ് ന്യൂ ബാച്ച്’ എന്നാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വിശേഷിപ്പിച്ചത്. തിരക്കഥയിലും സംഗീതത്തിലും എഡിറ്റിങിലും ക്യാമറയിലും ഒരുപോലെ മികവു പുലർത്തുന്ന ചിത്രമാണ് ‘മുറ’യെന്ന് നടി സുരഭി ലക്ഷ്മി ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘‘മുസ്തു, മുറ കണ്ടു. നിങ്ങളുടെ അഭിനയക്കളരിയിൽ പുതുമുഖ അഭിനേതാക്കൾ ഹൃദു ഹാറൂൺ, അനുജിത്, യെദു,ജോബിൻ എല്ലാവരും അതിഗംഭീരം, ഒപ്പം പാർവതി ചേച്ചിയും സുരാജേട്ടനും തകർത്തു. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് 'കരുതു'ന്ന തലമുറയോട്, അതുമുറ പോലെ തല പോകാനുള്ള പണിയാണെന്ന ഒരു ഓർമിപ്പിക്കലാണ് ഈ 'മുറ'. വിജയത്തിന് കുറുക്കുവഴികളില്ല, ഹാർഡ് വർക്ക് ചെയ്യു, എന്ന് പറഞ്ഞു പഠിപ്പിച്ച, പ്രോത്സാഹിപ്പിക്കുന്ന പ്രിയ മുസ്തു .... നിങ്ങൾക്കും എല്ലാം ‘മുറ’പോലെ വന്നു ചേരട്ടെ. സ്ക്രിപ്റ്റും, മ്യൂസിക്കും,ക്യാമറയും എഡിറ്റും എല്ലാം തകർത്തു,..മുറയുടെ എല്ലാ അണിയറ പ്രവർത്തകർക്കെല്ലാവർക്കും ആശംസകൾ.’’–സുരഭി ലക്ഷ്മിയുടെ വാക്കുകൾ.
അതേസമയം പ്രേക്ഷകരുടെയും നിരൂപകരുടെയും സിനിമാ പ്രവർത്തകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി രണ്ടാം വാരത്തിലേക്കു വിജയകരമായി കടക്കുകയാണ് ഈ ചിത്രം. കണ്ണൂർ സ്‌ക്വാഡ് സംവിധായകൻ റോബി രാജും സംവിധായകൻ ആർ.എസ്. വിമലും നേരത്തെ സിനിമയെ അഭിനന്ദിച്ച് എത്തിയിരുന്നു.
എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് മുറയുടെ നിർമാണം നിർവഹിക്കുന്നത്. സുരേഷ് ബാബുവാണ് രചന. ഹൃദു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം: ഫാസിൽ നാസർ, എഡിറ്റിങ്: ചമൻ ചാക്കോ, സംഗീത സംവിധാനം: ക്രിസ്റ്റി ജോബി, കലാസംവിധാനം: ശ്രീനു കല്ലേലിൽ, മേക്കപ്പ്: റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത്, ആക്‌ഷൻ: പി.സി. സ്റ്റണ്ട്സ്, പ്രൊഡക്‌ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.