ADVERTISEMENT

നടൻ മേഘനാദനെ അനുസ്മരിച്ച് നടി വിന്ദുജ മേനോൻ. അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവം പിടിച്ച ഒരു സ്നേഹനിധിയായിരുന്നുവെന്ന് വിന്ദുജ മേനോൻ പറയുന്നു. ‘അമ്മ’ സംഘടനയുടെ മീറ്റിങിനാണ് അവസാനമായി അദ്ദേഹത്തെ കണ്ടതെന്നും വിന്ദുജ മേനോൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

‘‘കയ്യിൽ മുറുക്കിപിടിച്ചു ദേഹോപദ്രവം ചെയ്യുമ്പോൾ ശരിക്കും പേടിച്ചു വിറച്ചു. പക്ഷേ കൈയിലെ നീലിച്ച പാടുകൾ കാണിച്ചു ഇതു കണ്ടോ എന്ന് ചോദിച്ചാൽ ആ മുഖം വാടിത്തളരുന്നത് മഞ്ജു ധർമൻ സംവിധാനം ചെയ്ത ‘കഥപറയുമ്പോൾ’ സീരിയലിൽ അഭിനയിച്ചപ്പോൾ ഒട്ടനവധി തവണ നേരിട്ടറിഞ്ഞു. അഭ്രപാളികളിൽ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തിൽ പാവം പിടിച്ച ഒരു സ്നേഹനിധി. സുരാസു മെമ്മോറിയൽ അവാർഡ് ഞങ്ങൾ നേടിയപ്പോഴും ഞാൻ പറഞ്ഞു ‘എന്നെ ഉപദ്രവിച്ചതിനുള്ള അവാർഡ് ആന്നു’. അവസാനം 'അമ്മ" മീറ്റിങിനു കാണുമ്പോൾ പോലും ഹൃദ്യമായ കുശലാന്വേഷണം.’’–വിന്ദുജ മേനോന്റെ വാക്കുകൾ.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു മേഘനാദന്റെ അന്ത്യം. 1980ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദൻ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസ്തവം, ആക്‌ഷൻ ഹീറോ ബിജു , ആദി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 

സംസ്കാരം ഷൊർണ്ണൂരിലുള്ള വാടാനം കുറുശ്ശി വീട്ടിൽ വെച്ച് 2 മണിക്ക് നടക്കും.

English Summary:

Vindhuja Menon Remembering Meghanathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com