ഗോവയിൽ വഴക്കടിച്ച് വിനായകൻ; വിഡിയോയുടെ വാസ്തവം
Mail This Article
ഗോവയിലെ ഒരു ഭക്ഷണശാലയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഭക്ഷണശാലയിലെ ആളുകളെ ഇംഗ്ലിഷിൽ ചീത്ത പറയുന്ന വിനായകനെ വിഡിയോയിൽ കാണാം. ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായി മാറിയത്. ഇതേതെങ്കിലും സിനിമാ ഷൂട്ടിങ് ആണോ എന്ന് ആളുകൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഭവം സിനിമാ ഷൂട്ടിങ് അല്ല എന്നതാണ് യാഥാർഥ്യം.
വ്യക്തിപരമായ കാര്യങ്ങൾക്കായാണ് വിനായകൻ ഗോവയിൽ പോയത്. ഇന്നു നാട്ടിലേക്ക് തിരിച്ചെത്തും. അതിനിടെയാണ് ഗോവയിലെ ഭക്ഷണശാലയിലെ ആളുകളുമായി വാക്കുതർക്കമുണ്ടായത്. വഴക്കുണ്ടാകാൻ എന്താണ് കാരണമെന്നത് വ്യക്തമല്ലെന്ന് വിനായകനോട് അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു പറഞ്ഞു
മമ്മൂട്ടിയും വിനായകനും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് വിനായകന്റെ പുതിയ ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തെക്ക് വടക്ക് ആണ് അവസാനമായി തിയറ്ററുകളിലെത്തിയ വിനായകൻ ചിത്രം.