ADVERTISEMENT

വിവാഹത്തിന് ഇനി പത്തു ദിവസം കൂടിയേ ബാക്കിയുള്ളു എന്ന സന്തോഷം പങ്കുവച്ച് കാളിദാസ് ജയറാം. പ്രതിശ്രുത വധുവും കൂട്ടുകാരിയുമായ താരിണിയുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് കാളിദാസ് സന്തോഷം അറിയിച്ചത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് കാളിദാസിന്റേത്. 

കാളിദാസിനും താരിണിക്കും ആശംസകളുമായി താരങ്ങളടക്കം നിരവധി പേരെത്തി. നടൻ സത്യരാജിന്റെ മകൾ ദിവ്യ സത്യരാജ് 'എന്റെ പ്രിയപ്പെട്ട ജോഡി' എന്നാണ് കാളിദാസിനെയും താരിണിയെയും വിശേഷിപ്പിച്ചത്. ചുവന്ന ഹൃദയങ്ങൾ പങ്കുവച്ചാണ് നടി മഞ്ജിമ മോഹൻ സ്നേഹം അറിയിച്ചത്.

രണ്ടു വർഷം മുൻപാണ് താരിണിയുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ താരിണിക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം അന്നു പങ്കുവച്ചത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

English Summary:

Kalidas Jayaram shares his joy as only ten days are left for his wedding.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com