ADVERTISEMENT

ഇവിടെ നടക്കുന്ന ചീഞ്ഞ രാഷ്ട്രീയക്കളികളേക്കാൾ എത്രയോ ഭേദമാണ് സീരിയലുകളെന്ന് നടി സീമ ജി. നായർ. കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരിൽ കുറച്ചു വിഷയങ്ങൾ വന്നുകൊണ്ടേയിരിക്കുന്നുവെന്നും സീരിയൽ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‍നം ..സീരിയൽ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ടാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടക്കുന്ന ചീഞ്ഞ രാഷ്ട്രീയ കളികൾ എല്ലാവരും കണ്ടതാണെന്നും അതിലും എത്രയോ ഭേദം ആണ് സീരിയലുകളെന്നും സീമ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

‘‘നമസ്കാരം. കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരിൽ കുറച്ചു വിഷയങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. സീരിയൽ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‍നം. സീരിയൽ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു. സത്യത്തിൽ മനസിലാകാത്ത ചില ചോദ്യങ്ങൾ മനസ്സിൽ ? ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയക്കളികൾ. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവരും അത് കണ്ടതാണ്. ഇനി കാണാൻ പോകുന്നതും അതാണ്. അതിലും എത്രയോ ഭേദം ആണ് സീരിയൽ..

സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്‌ഫോമിൽ നടക്കുന്നത് എന്തൊക്കെയാണ്. അതിലും ഭേദമാണ് സീരിയൽ. നമ്മുടെ കയ്യിലാണ് റിമോട്ട് ഉള്ളത്. വേണ്ട എന്ന് തോന്നുന്നതു കാണാതിരിക്കുക. പിന്നെ സീരിയൽ കണ്ടിട്ട് ഇതുപോലെ ചെയ്തെന്നു ആരും പറഞ്ഞു കേട്ടിട്ടില്ല ..അതുമാത്രവുമല്ല ..10നും 25നും മദ്ധ്യേ ഉള്ള തൊണ്ണൂറു ശതമാനം ആളുകളും ഇത് കാണാറില്ല.

അവർക്കു ക്രിക്കറ്റും ഫുട്ബോളും കൊറിയൻ ചാനലും കൊറിയൻ പടങ്ങളും ഇംഗ്ലിഷ് ചാനലുകളും ഇംഗ്ലിഷ് പടങ്ങളുമൊക്കെയുണ്ട്. പല വീടുകളിൽ ചെല്ലുമ്പോഴും പ്രായം ചെന്നവർ പറഞ്ഞു കേട്ടിട്ടുണ്ട് മക്കളും മരുമക്കളും കൊച്ചുമക്കളും പോയാൽ കൂട്ട് ഈ സീരിയൽ ഒക്കെ ആണെന്ന്. അവരുടെ ഏകാന്തതയിലെ കൂട്ട്, പിന്നെ കുട്ടികൾ ചീത്തയായി പോകുന്നുവെങ്കിൽ ആദ്യം മൊബൈൽ ഫോൺ ഉപയോഗം കുറക്കുക എന്നുള്ളതാണ്. അധികാരം കയ്യിൽ കിട്ടുമ്പോൾ പഴി ചാരുന്ന ചില കൂട്ടർ ഉണ്ട്. അവർക്ക് ഞാൻ മുകളിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ കേരളത്തിൽ നിരോധിക്കാൻ പറ്റുമോ ?

അത് ആദ്യം നടക്കട്ടെ. ഇവിടെ പല വർക്കുകളും തലേ ദിവസം ഷൂട്ട് ചെയ്യുന്നുണ്ട്. ചില വർക്കുകൾ പെട്ടെന്നു നിന്ന് പോകുന്നുണ്ട്. ഞങ്ങൾക്കു അന്നം തരുന്ന പ്രൊഡ്യൂസഴ്സ് നൂറ് എപ്പിസോഡൊക്കെ എടുത്തു കൊടുത്തു സെൻസറിങ്ങിനു വിടാൻ പറ്റുമോ. ഞങ്ങളെ പോലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം ആണിത്. ഇതല്ലാതെ വേറെ ഒരു തൊഴിലും അറിയാത്ത എത്രയോ പേരിവിടെ ഉണ്ട്. അതുകൊണ്ടു സീരിയലിന്റെ നെഞ്ചിലേക്ക് മെക്കിട്ടു കേറാതെ ശരിയാക്കേണ്ട, നന്നാക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട്. ആദ്യം അത് ചെയ്യൂ. ഇത് കാണേണ്ട എന്നുള്ളവർ കാണാതെ ഇരിക്കുക. കയ്യിലുള്ള റിമോട്ടിൽ ഇഷ്ടമുള്ളത് കാണുക. പറ്റുമെങ്കിൽ ഇവിടുത്തെ രാഷ്ട്രീയ നാടകങ്ങൾ. എൻഡോസൾഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം, പുതു തലമുറ ഈ വർഗീയതയും മറ്റും കണ്ടാണ് വളരുന്നത്. പുതു തലമുറ ചീത്തയാകാനുള്ള ഇഷ്ടം പോലെ കാര്യങ്ങൾ അവർക്കു തന്നെ പലരീതിയിലും കിട്ടുന്നുണ്ട്. അതിലും ഭേദം ആണ് ഞങ്ങളുടെ ജീവിതമാർഗം.’’–സീമ ജി. നായരുടെ വാക്കുകൾ.

English Summary:

Actress Seema G Nair says serials are far better than the dirty political games being played here.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com