ADVERTISEMENT

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത 'നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയ്ല്‍' എന്ന ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശോഭാ ഡേ. കൊട്ടിഘോഷിക്കപ്പെട്ട യാതൊന്നും ആ ഡോക്യുമെന്ററിയിൽ ഇല്ലെന്നും സെലിബ്രിറ്റികൾക്ക് അവരുടെ വിവാഹദൃശ്യങ്ങൾ ഇതുപോലെ വിറ്റ് കാശാക്കാം എന്നല്ലാതെ മറ്റൊരു പ്രത്യേകതയും ചിത്രത്തിനില്ലെന്നും ശോഭാ ഡേ കുറിച്ചു. 

നയൻതാരയെ കടുത്ത ഭാഷയിൽ പരിഹസിച്ചാണ് ശോഭ ഡേയുടെ കുറിപ്പ്. ‘‘ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ മെഗാ പവറിനെ കുറിച്ച് നെറ്റ്ഫ്ലിക്സിലെ ബിയോണ്ട് ദ് ഫെയറിടെയ്​ലിന്‍റെ പ്രമോ കാണുന്നത് വരെ ഞാന്‍ അറിഞ്ഞിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് ഡോക്യുമെന്‍ററിയിലെ 45 മിനിറ്റ് വരെയെങ്കിലും ഞാന്‍ കണ്ടത്. നയന്‍താരയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേതെങ്കിലും എന്നെ ആ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്തുമെന്ന് ഞാന്‍ കരുതി. 'എന്തൊക്കെയായിരുന്നു.. നയന്‍സ് വശ്യതയോടെ, വ്യക്തമായി, കൃത്യമായി സംസാരിക്കുന്നു.. ബ്ലാ.. എന്ത് കഷ്ടമാണിത്. എന്തായാലും ഇതിന് പിന്നാലെ ബാക്കി താരങ്ങളും അവരുടെ വിവാഹ വിഡിയോ ദൃശ്യങ്ങള്‍ ഇതുപോലെ വിറ്റ് കാശാക്കിക്കോളും. അവര്‍ക്കിതിന് നല്ല പണം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു,’’ ശോഭ ഡേ കുറിച്ചു.

ഡോക്യുമെന്ററിയിലെ ദൃശ്യങ്ങളെച്ചൊല്ലി നയൻതാര–ധനുഷ് ഏറ്റുമുട്ടൽ കോടതി വരെ എത്തിനിൽക്കുന്നതിന് ഇടയിലാണ് ഡോക്യുമെന്ററിക്ക് നിലവാരമില്ലെന്ന അഭിപ്രായപ്രകടനവുമായി ശോഭ ഡേയുടെ പോസ്റ്റ്. വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി ധനുഷ് നിർമിച്ച 'നാനും റൗഡി താന്‍' സിനിമയുടെ ദൃശ്യങ്ങളെച്ചൊല്ലിയാണ് ആദ്യം വിവാദം ഉടലെടുത്തത്. സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചെന്ന് ആരോപിച്ച് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാം ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, ഒടിടിയിൽ റിലീസ് ചെയ്ത ഡോക്യുമെന്ററിക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നയൻതാരയുടെ വ്യക്തിജീവിതത്തിലെ ഇതുവരെ പറയാത്ത പല കാര്യങ്ങളും ഡോക്യുമെന്ററിയിൽ തുറന്നു പറഞ്ഞത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, അത്തരം ചില വെളിപ്പെടുത്തലുകൾ അല്ലാതെ മറ്റൊന്നും ആ ഡോക്യുമെന്ററിയിൽ ഇല്ലെന്നായിരുന്നു വിമർശകർ അഭിപ്രായപ്പെട്ടത്.

English Summary:

Shobhaa De SLAMS Nayanthara For Monetising Her Wedding Footage, Calls Her Documentary 'Dull

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com