ADVERTISEMENT

മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ് ആക്‌ഷന്‍ ചിത്രം ‘വല്ല്യേട്ടന്‍’ വെള്ളിയാഴ്ച പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ഇപ്പോഴിതാ മമ്മൂട്ടി തന്നെ നേരിട്ട് ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘‘വല്ല്യേട്ടന്‍ സിനിമ റിലീസായപ്പോള്‍ ഒരുപാട് പേര്‍ തിയറ്ററിലും ടിവിയിലുമൊക്കെ കണ്ടതാണ്. അതിനെക്കാള്‍ കൂടുതല്‍ ഭംഗിയോടുകൂടി, ശബ്ദദൃശ്യഭംഗിയോടുകൂടി വല്ല്യേട്ടന്‍ നിങ്ങളെ കാണാനെത്തുകയാണ്.’’–മമ്മൂട്ടിയുടെ വാക്കുകൾ. നവംബർ 29നാണ് റിറിലീസ്.

‘വല്ല്യേട്ടൻ’ 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ തിയറ്ററുകളില്‍ കാണാൻ പ്രേക്ഷകർക്കും അവസരമുണ്ട്. സിനിമയിലെ അണിയറ പ്രവർത്തകർക്കൊപ്പം നിങ്ങൾക്കും സിനിമ ആസ്വദിക്കാം. നവംബർ 28 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് പിവിആർ ഫോറം മാളിലാകും പ്രിവ്യൂ പ്രദർശനം നടക്കുക. പിഎക്സ്എൽ സ്ക്രീനിൽ ദൃശ്യമികവോടെ ‘വല്യേട്ടനെ’ കാണാം. 

ഇതിനായി നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം. ‘വല്യേട്ടൻ’ സിനിമയില്‍ മമ്മൂട്ടി ഉപയോഗിക്കുന്ന കാറിന്റെ മോഡലും സിനിമയിലെ വണ്ടി നമ്പറും കണ്ടു പിടിക്കുക. മനോരമ ഓൺലൈനിന്റെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്ന ‘വല്യേട്ടൻ റി റിലീസ് കോണ്ടസ്റ്റ്’ പോസ്റ്റിൽ ഉത്തരം കമന്റ് ആയി രേഖപ്പെടുത്താം. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ ഫോണ്‍ നമ്പറും വിവരങ്ങളും ഒപ്പം േചർക്കേണ്ടതാണ്. കൃത്യമായ ഉത്തരം പറയുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിനിമയുടെ പ്രിവ്യു ഷോയിൽ അതിഥികളാകാം. 

രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് റീ-റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് ഫോർ കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ഈ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. 

2000 സെപ്റ്റംബർ പത്തിന് റിലീസായ ഈ ചിത്രം 24 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും റീ-റിലീസ് ചെയ്യുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അറക്കൽ മാധവനുണ്ണിയുടെ ആവേശ ഭരിതമായ ആക്‌ഷൻ സ്വീക്വൻസുകളും മാസും ക്ലാസും നിറഞ്ഞ ഡയലോഗുകളുമാണ് ടീസറിൽ അവതരിപ്പിക്കുന്നത്. ടീസർ ദൃശ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ഈ ക്ലാസിക് ആക്ഷൻ ചിത്രം ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത് ചിത്രത്തിലെ ശബ്ദങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ‘വല്ല്യേട്ടൻ’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാണുവാനായി കാത്തിരിക്കുന്നത്. 

മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗ്ഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ്, സായ് കുമാർ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിട്ടുള്ളത് മോഹൻ സിത്താരയാണ്. പശ്ചാത്തല സംഗീതം നിർവഹിച്ചത് രാജാമണിയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവിവർമനും ചിത്രസംയോജനം നിർവഹിച്ചത് എൽ. ഭൂമിനാഥനുമാണ്.

ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസൺ. ഡോൾബി അറ്റ്മോസ് മിക്സിങ് എം.ആർ. രാജകൃഷ്ണൻ, ധനുഷ് നായനാരാണ് സൗണ്ട് ഡിസൈനിങ്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷ്. ട്രെയിലറിന്റെ  പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്. സെൽവിൻ വർഗീസാണ് കളറിസ്റ്റ് (സപ്ത വിഷൻ). ചിത്രത്തിന്റെ റീ-റിലീസ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡോ. സംഗീത ജനചന്ദ്രന്‍ (സ്റ്റോറീസ് സോഷ്യൽ). ലീഫി സ്റ്റോറീസും ILA സ്റ്റുഡിയോസുമാണ് ക്രിയേറ്റീവ് മാർക്കറ്റിങ് കൺസൾട്ടന്റ്സ്. ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാർക്കറ്റിങ് ഏജൻസി.

English Summary:

The Malayalam mass action film of all time, 'Valyettan', hits the screens on Friday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com