ADVERTISEMENT

വെട്രിമാരൻ ചിത്രം വിടുതലൈ രണ്ടാം ഭാഗം ട്രെയിലർ റിലീസ് ചെയ്തു.  വിജയ് സേതുപതിയെയും മഞ്ജു വാരിയരുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഡി ഏയ്ജിങ് സാങ്കേതിക വിദ്യയിലൂടെ സേതുപതിയുടെ ചെറുപ്പകാലവും ചിത്രത്തിൽ ആവിഷ്കരിക്കുന്നുണ്ട്. സൂരി, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് വിടുതലൈ രണ്ടിലെ മറ്റു പ്രധാന താരങ്ങൾ. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമാണം നിർവഹിക്കുന്നത്.

സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിടുതലൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികൾ നടക്കുന്നതായി അണിയറപ്രവർത്തകർ വ്യക്തമാക്കി. ഛായാഗ്രഹണം: ആർ. വേൽരാജ്, കലാസംവിധാനം: ജാക്കി, എഡിറ്റർ: രാമർ, കോസ്റ്റ്യൂം ഡിസൈനർ: ഉത്തര മേനോൻ, സ്റ്റണ്ട്സ്: പീറ്റർ ഹെയ്ൻ–സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ: ടി. ഉദയകുമാർ, വിഎഫ്എക്സ്: ആർ ഹരിഹരസുദൻ, പിആർഓ: പ്രതീഷ് ശേഖർ.

വിജയ് സേതുപതി, സൂരി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങിയ ചിത്രമാണ് വിടുതലൈ. വമ്പൻ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ മലയാളികളുടെ പ്രിയതാരമായി മഞ്ജു വാരിയരും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ ആദ്യ ഭാഗത്തിൽ മഞ്ജു വാരിയർ പ്രത്യക്ഷപ്പെടുന്നില്ല. 

ബി. ജയമോഹന്റെ തുനൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് വിടുതലൈ.  ജയമോഹനും വെട്രിമാരനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ഇളയരാജയാണ് സംഗീത സംവിധാനം.  വാത്തിയാര്‍ എന്നറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടാനായി തദ്ദേശീയ ജനവിഭാഗങ്ങളായ ആദിവാസികള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും, പുതുതായി പൊലീസ് സേനയില്‍ ചേര്‍ന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളുമാണ് വിടുതലൈ ആദ്യ ഭാഗത്തില്‍ ചര്‍ച്ച ചെയ്തത്.  

വിടുതലൈ രണ്ടാം ഭാഗം വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ ആരാധകർ കാത്തിരിക്കുന്നത്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രിമിയർ ചെയ്തിരുന്നു. ഡിസംബർ 20ന് ചിത്രം തിയറ്ററുകളിലെത്തും.

English Summary:

Watch Viduthalai Part 2 Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com