ADVERTISEMENT

മകൾക്ക് ഹ്രസ്വവും മധുരതരവുമായ പിറന്നാൾ ആശംസയുമായി നടി ഭാമ. കുഞ്ഞുമകൾക്ക് ഏറ്റവും സന്തോഷകരമായ നാലാം പിറന്നാൾ ആശംസിക്കുന്നു എന്നാണ് ഭാമ കുറിച്ചത്.  ഒരു ബൊക്കെയുമായി മകൾ ഗൗരിയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും ഭാമ പങ്കുവച്ചിട്ടുണ്ട്. 

സിംഗിൾ മദർ ആയതിന് ശേഷം കഴിഞ്ഞ വർഷം മകളുടെ മൂന്നാം പിറന്നാൾ ഭാമ ആഘോഷമാക്കിയിരുന്നു. ഭാമയുടെ മകൾക്ക് പിറന്നാൾ ആശംസയുമായി താരങ്ങളുൾപ്പടെ നിരവധിപേരാണ് എത്തുന്നത്.

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് ഭാമ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ അടുത്തിടെ താനൊരു സിംഗിൾ മദറാണെന്ന് ഭാമ വെളിപ്പെടുത്തിയിരുന്നു.  അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളിൽ നടി വീണ്ടും സജീവമായത്.

English Summary:

Bhamaa shared a short and sweet birthday wish for her daughter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com